© 2023 Sunnah Club
22 Dec 2024
റമളാനിലും ഇതര മാസങ്ങളിലും പതിനൊന്നിനെക്കാൾ അധികരിപ്പിക്കാറില്ല" എന്നാണ് ആയിശ ബീവി പറഞ്ഞത്. പ്രസ്തുത പരാമർശത്തിൽ നിന്ന് തന്നെ ആയിശ ബീവി പറ ഞ്ഞത് റമളാനിലെ സ്പെഷ്യൽ നിസ്കാരമായ തറാവീഹിനെ പറ്റിയല്ല എന്ന് ബോധ്യമാകുന്നുണ്ടല്ലോ.
മാത്രവുമല്ല പ്രസ്തുത ഹദീസിന്റെ പരമ്പരയിലെ ഈസ ബ്നു ജാരിയ ഹദീസ് നിരൂപണ ശാസ്ത്രത്തിൽ അയോഗ്യത കൽപിക്കപെട്ട റാവിയുമാണ്. നിരവധി മഹദിസുകൾ അത് വ്യക്തമാക്കിയിട്ടുണ്ട്.
15 Mar 2024
തിരുനബി ﷺ ചുരുക്കം ചില ദിവസങ്ങളിൽ പള്ളിയിൽ നിന്ന് തറാവീഹ് നിസ്കരിച്ചിരുന്നു. പിന്നീട് ജനങ്ങളുടെ ആധി ക്യവും ആവേശവും തറാവീഹ് ഫർളാക്കപെടുന്നതി ലേക്ക് നയിക്കുമോ എന്ന ഭയം കാരണം പള്ളിയിലേക്കുള്ള വരവ് നിർത്തുകയാണ് ചെയ്തത്
തിരുനബി ﷺ നിസ്കരിച്ച തറാവീഹിന്റെ റക്അത്തുകൾ എത്രയായിരുന്നു? വ്യത്യസ്ഥമായ പല റിപ്പോർട്ടുകളും വന്നിട്ടുണ്ടെങ്കിലും സ്വഹീഹായ നിലയിൽ തിരുനബി ﷺ നിസ്കരിച്ച റക്അത്തുകളുടെ എണ്ണം സ്ഥിരപെട്ടിട്ടില്ല എന്നത് തന്നെയാണ് യാഥാർത്ഥ്യം.
തറാവീഹിന്റെ സ്പെഷ്യാലിറ്റിയിലും എണ്ണത്തിലും വിഷവിത്ത് പാകിയവർ തറാവീഹിൽ നാല് റക്അത്തുകൾ കുടുമ്പോൾ വിശ്രമത്തിന് വേണ്ടി ചൊല്ലുന്ന സ്വലാത്തിനെയും വെറുതെ വിടുന്നില്ല.
നാല് മദ്ഹബിലും തറാവീഹ് ഇരുപത് റക്അത്ത് തന്നെയാണ്. നാല് മദ്ഹബിലെയും പ്രധാനപെട്ട ചില പൗരാണിക ഗ്രന്ഥങ്ങളിലൂടെ നമുക്ക് കടന്നു പോകാം.
തിരുനബി ﷺ യുടെ തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം സ്വഹീഹായ പരമ്പരയിൽ ഉദ്ധരിക്കപ്പെട്ടിട്ടില്ല എന്ന് നാം വിശദീകരിച്ചല്ലോ. ഇനി നക്ഷത്ര തുല്യരായ സ്വഹാബത്ത് നിസ്കരിച്ച രൂപം നമുക്കൊന്ന് പരിശോധിക്കാം.
അടിസ്ഥാനപരമായി ഖുർആൻ, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നീ നാല് പ്രമാണങ്ങളാണ് ഇസ്ലാമിനുള്ളത്. ഇതിൽ മൂന്നാമത്തെ പ്രമാണമാണ് ഇജ്മാഅ്. ഇജ്മാഅ് എന്നാൽ ഒരു കാലഘട്ടത്തിലെ മുജ്തഹിദുകളെല്ലാം ഒരു വിഷയത്തിൽ ഏകോപിക്കലാണ്.