Site-Logo
BOOK

ബറാഅത് രാവ്

സയ്യിദ് ലുത്വ്‌ഫി ബാഹസൻ ചീനിക്കൽ | 2024

Publication: Sunnah Club | 2024

 

 

 

 

 

 

ബറാഅത്ത് ദിനം

 

കർമ്മങ്ങളും അനുഷ്ഠാനങ്ങളും

 

 

 

സയ്യിദ് ലുത്ഫി ബാഹസ്സൻ

(മഅ്ദിൻ സാദാത്ത് അക്കാദമി വിദ്യാർത്ഥി)

 

 

 

 


 

ഉള്ളടക്കം

 

 

  1. ബറാഅത്ത് ദിനം:അനുഷ്ഠാനങ്ങളും കർമ്മങ്ങളും

  2. ബറാഅത്ത് നോമ്പ്

  3. ഇബ്നുമാജയുടെ ഹദീസ് വാറോലയോ?

  4. ഇബ്നു ഹജറുൽ ഹൈഥമി(റ) എന്തു പറഞ്ഞു

  5. കണ്ണിയത്ത് ഉസ്താദിന്റെ ഫത്‌വ -  തെറ്റിദ്ധരിപ്പിക്കലുകൾക്ക് മറുപടി

  6. സൂറത്ത് യാസീൻ പാരായണം

 

 

 


 

ബറാഅത്ത് ദിനം:

അനുഷ്ഠാനങ്ങളും കർമ്മങ്ങളും

 

     കാലങ്ങളായി മുസ്‌ലിം സമൂഹം ആദരിച്ചു പോരുന്ന ദിനമാ ണ് ശഅ്ബാൻ പതിനഞ്ച് അഥവാ ബറാഅത്ത് ദിനം. ഈ ദിനത്തെ ബഹുമാനിക്കുകയും  ആദരിക്കുകയും സൽകർമ്മ ങ്ങൾ കൊണ്ട് ധന്യമാക്കാറുമുണ്ട്.  ഈ ദിനത്തിൽ പ്രത്യേക മായി ബറാഅത്ത് നോമ്പ് അനുഷ്ഠിക്കാറുമുണ്ട്. എന്നാൽ ഈ ദിനത്തിലെ പ്രത്യേക അനുഷ്ഠാനങ്ങളെ  ബിദ്അത്തും അനാചാ രവുമായിട്ടാണ് ചില പുത്തൻ വാദികൾ പരിചയപ്പെടുത്തുന്നത്.

ബറാഅത്ത് ദിനത്തിലെ  നോമ്പിന്റെയും മറ്റു അനുഷ്ഠാന ങ്ങളുടെയും പ്രമാണ വശങ്ങൾ നമുക്കൊന്ന് പരിശോധിക്കാം

ബറാഅത്ത് ദിനത്തിന്റെ പവിത്രത

ബറാഅത്ത് ദിനത്തെ വലിയ ശ്രേഷ്ഠതയുള്ള ദിനമായാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്.

അതുകൊണ്ടാണ് മുൻഗാമികളായ മഹത്തുക്കൾ ഈ ദിന ത്തിന് വലിയ പരിഗണന നൽകിയിരുന്നത്.

 

ഇമാം മുനാവി(റ) പറയുന്നു:

"സലഫുകൾ(മുൻഗാമികൾ) ശഅ്ബാൻ പതിനഞ്ചാം രാവി നെ സൽക്കർമങ്ങൾ കൊണ്ട് ധന്യമാക്കലും അല്ലാഹുവിനോട് താഴ്മയോടെ പ്രാർത്ഥിക്കലും പതിവാക്കുന്നവരായിരുന്നു."

قال الإمام المناوي:  وقد كان السلف يواظبون عليه.(فيض القدير: ٤٥٤/٣)

ഹാഫിള് ഇബ്ൻ റജബിൽ ഹമ്പലി പറയുന്നത് കാണുക

ഖാലിദ്ബിൻ മഅ്ദാൻ(റ)വുംമക്ഹൂൽ(റ)വുംലുഖ്മാൻ ബിൻ ആമിർ(റ) വും ഉൾപ്പെടുന്ന ശാമിലെ താബിഈങ്ങൾ ശഅ്ബാൻ പതിനഞ്ചിനെ ആദരിക്കുകയും ആരാധനകൾ കൊണ്ട് ധന്യമാക്കുന്നവരും ആയിരുന്നു." (ലത്വാഇഫുൽ മആ രിഫ്:137)

സലഫുസ്വാലിഹീങ്ങൾ ഈ ദിനത്തിൽ ആരാധനകളെ കൊണ്ട് ധന്യമാക്കാറുണ്ടെന്ന് ഇബ്നു തൈമിയ്യ പോലും രേഖപ്പെടുത്തിയിട്ടുണ്ട്. (മജ്മൂഅൽ ഫതാവാ:23/ 132

അടുത്ത ഒരു വർഷം നടക്കാനിരിക്കുന്ന കാര്യങ്ങൾ ഈ ദിനത്തിലാണ് കണക്കാക്കപ്പെടുക. ജനങ്ങളുടെ കർമ്മങ്ങൾ ഉയർത്തപ്പെടുകയും  രിസ്ഖ് ഇറക്കപ്പെടുകയും ചെയ്യുന്ന ദിനം കൂടിയാണിത്.  ഈ ദിനത്തിൽ അല്ലാഹു നിരവധി പേർക്ക് പൊറുത്ത് കൊടുക്കുന്നതും പ്രാർത്ഥന ധാരളമായി സ്വീകരിക്കു ന്നതുമാണ്

തിരു നബി(സ) പറയുന്നു: 

"കൽബ് ഗോത്രത്തിലെ ആടുകളുടെ രോമത്തിന്റെ എണ്ണത്തിലധികം ആളുകളുടെ ദോഷങ്ങൾ ശഅ്ബാൻ പതിനഞ്ചിന് അല്ലാഹു പൊറുക്കുന്നതാണ്." (തിർമിദി: 739)

وعَنْ عائِشَةَ قالَتْ: فَقدْتُ رَسُول اللَّهِ ﷺ لَيْلَةً فَإذا هُوَ بِالبَقِيعِ فَقالَ «أكُنْتِ تَخافِين أنْ يَحِيفَ اللَّه عَلَيْكِ ورَسُولهُ؟ قُلْتُ: يا رَسُولَ اللَّهِ إنِّي ظَنَنْتُ أنَّكَ أتَيْتَ بَعْضَ نِسائِكَ فَقالَ: إنَّ اللَّهَ تَعالى يَنْزِلُ لَيْلَةَ النِّصْفِ مِن شَعْبانَ إلى السَّماءِ الدُّنْيا فَيَغْفِرُ لِأكْثَرَ مِن عَدَدِ شَعْرِ غَنَمِ كَلْب.  (سنن الترمذي ٧٣٩)

ഈ ദിനത്തിലെ പ്രാർത്ഥനക്ക് വലിയ ഇജാബത്തുണ്ടെന്ന് ഇമാം ശാഫിഈ(റ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. (അൽ ഉമ്മ്: 1/ 264)

 

ഈ ദിനത്തിന്റെ പവിത്രതയെ കുറിച്ച് ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) പറയുന്നു.

ബറാഅത്ത് രാവിന് വലിയ പവിത്രതയുണ്ട്.  അല്ലാഹുവിന്റെ പ്രത്യേക മഗ്ഫിറത്തും ഇജാബത്തുമുള്ള രാവാണ് ബറാഅത്ത് രാവ്.

قال الإمام ابن حجر الهيتمي: إنَّ .لِهَذِهِ اللَّيْلَةِ فَضْلًا وأنَّهُ يَقَعُ فِيها مَغْفِرَةٌ مَخْصُوصَةٌ واسْتِجابَةٌ مَخْصُوصَةٌ ومِن ثَمَّ قالَ الشّافِعِيُّ إنّ الدُّعاءَ يُسْتَجابُ فِيها. (الفتاوى الكبرى: ٨٠/٢)

ഇമാം ശംസുദ്ധീൻ റംലി (റ)പറയുന്നത് കാണൂ..

ശഅ്ബാൻ പതിനഞ്ചിലെ ദുആക്ക് വലിയ ഇജാബത്തുണ്ട് അത് കൊണ്ട് തന്നെ ആ ദിനത്തിൽ ദുആ പ്രത്യേകം സുന്നത്താക്കപ്പെടും

قال الإمام الرملي: والدعاء فيهما وفي ليلة الجمعة وليلتي أول رجب ونصف شعبان مستجاب فيستحب. (نهاية المحتاج: ٣٩٧/٢)

ഇത് ഇമാം ഖത്വീബു ഷിർബീനി(റ) മുഗ്‌നിയിലും (592/2) ഉദ്ദരിക്കുന്നുണ്ട്.

ഇമാം ഖൽയൂബി (റ) പറയുന്നത് കാണുക:

ശഅ്ബാൻ പതിനഞ്ചിന്റെ രാവിനെ ആരാധനകൾ കൊണ്ട് ജീവിപ്പിക്കണം. തസ്ബീഹ് നിസ്കാരം നിർവഹിക്കലാണ് ഏറ്റവും നല്ലത്. അത് പ്രാർത്ഥനക്ക് പെട്ടെന്ന് ഉത്തരം ലഭിക്കുന്ന സമയാണ്”.

وقال الإمام القليوبي: (تَتِمَّةٌ) يُنْدَبُ إِحْيَاءُ لَيْلَتي الْعِيدَيْنِ بِذِكْر أَوْ صَلَاةٍ، وَأَوْلَاهَا صَلَاةُ التَّسْبِيحِ وَيَكْفِي مُعْظَمُهَا، وَأَقَلُهُ صَلَاةُ الْعِشَاءِ فِي جَمَاعَةٍ، وَالْعَزْمُ عَلَى صَلَاةِ الصُّبْح كَذَلِكَ. وَمِثْلُهُمَا لَيْلَةُ نِصْفِ شَعْبَانَ وَأَوَّلُ لَيْلَةٍ مِنْ رَجَبٍ وَلَيْلَةُ الجُمُعَةِ ؛ لِأَنَّهَا محَال إِجَابَةِ الدُّعَاءِ. (حاشية القليوبي على المحلي: ٣٥٩/١)

ഇമാം മുർതളാ അസ്സബീദി(റ) പറയുന്നു.

ഇമാം തഖിയ്യു സുബ്കി(റ) തന്റെ തഫ്സീറിൽ പറയുന്നു: ശഅ്ബാൻ പതിനഞ്ചാം രാവിനെ ആരാധനകൾ നിർവഹിച്ച് ജീവിപ്പിക്കൽ ഒരു വർഷത്തെ ദോഷം പൊറുപ്പിക്കും

قال الإمام مرتضى الزبيدي: قلتُ: وقد ذكر التقي السبكي في تفسيره أنّ إحياء ليلة النصف من شعبان يكفّر ذنوب السنة(اتحاف السادة المتقين: ٤٢٧/٣)

 


 

ബറാഅത്ത് നോമ്പ്

 

ശഅ്ബാൻ പതിനഞ്ച് അയ്യാമുൽ ബീളിൽ (വെളുത്തവാവ്) ഉൾപ്പെടുന്നത് കൊണ്ട് നോമ്പ് സുന്നത്താകുന്നതിനു പുറമേ ബറാഅത്ത് ദിനം എന്ന പരിഗണനയിലും നോമ്പ് സുന്നത്താകുന്നുണ്ട്. ഇബ്നുമാജ ഉദ്ധരിക്കുന്ന ഹദീസിൽ കാണാം:

തിരുനബി(സ) പറയുന്നു:

ശഅ്ബാൻ പതിനഞ്ച് ആഗതമായാൽ നിങ്ങൾ രാത്രിയെ നിസ്കാരം കൊണ്ട് ധന്യമാക്കുകയുംപകൽ നോമ്പനുഷ്ഠിക്കുക യും ചെയ്യുക.” (ഇബ്നു മാജഃ- 1388)

وعَنْ عَلِيٍّ رضي الله عنه قالَ: قالَ رَسُولُ اللَّهِ ﷺ: «إذا كانَتْ لَيْلَةُ النِّصْفِ مِن شَعْبانَ فَقُومُوا لَيْلَها وصُومُوا يَوْمَها. (سنن ابن ماجه ١٣٨٨، مشكاة المصابيح ١٣٠٨، شعب الإيمان ٣٥٤٢)

ഈ ഹദീസിനെ മുൻനിർത്തി കൊണ്ടാണ് മഹത്തുക്കളായ പണ്ഡിതന്മാർ ബറാഅത്ത് നോമ്പ് സുന്നത്താണെന്ന് രേഖപ്പെ ടുത്തിയത്.

01.ഇമാം ശിഹാബുദ്ദീൻ റംലി(റ)

ഇബ്നുമാജയുടെ ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ശഅ്ബാൻ  പതിനഞ്ചിന്റെ നോമ്പ് സുന്നത്താക്കപ്പെടുമോ എന്നും പ്രസ്തുത ഹദീസ് സ്വീകാര്യയോഗ്യമാണോ എന്നും ഇമാം റംലിയോട് ചോദിച്ചപ്പോൾ മഹാൻ പറഞ്ഞ മറുപടി:

അതെശഅ്ബാൻ പതിനഞ്ചിന് നോമ്പ് സുന്നത്താണ്. ശഅ്ബാൻ 1314 ദിനങ്ങളിലും നോമ്പ് സുന്നത്താണ്. ശഅ്ബാൻ 15ന് നോമ്പ് സുന്നത്താണെന്നതിന് ഇബ്നു മാജയുടെ ഹദീസ്  കൊണ്ട് തെളിവ് പിടിക്കപ്പെടാവുന്നതാണ്.

(سُئِلَ) عَنْ صَوْمِ مُنْتَصَفِ شَعْبانَ كَما رَواهُ ابْنُ ماجَهْ عَنْ النَّبِيِّ ﷺ أنَّهُ قالَ «إذا كانَتْ لَيْلَةُ النِّصْفِ مِن شَعْبانَ فَقُومُوا لَيْلَها وصُومُوا نَهارَها» هَلْ هُوَ مُسْتَحَبٌّ أوْ لا وهَلْ الحَدِيثُ صَحِيحٌ أوْ لا وإنْ كانَ ضَعِيفًا فَمَن ضَعَّفَهُ؟ 

(فَأجابَ) بِأنَّهُ يُسَنُّ صَوْمُ نِصْفِ شَعْبانَ بَلْ يُسَنُّ صَوْمُ ثالِثَ عَشَرِهِ ورابِعَ عَشَرِهِ وخامِسَ عَشَرِهِ والحَدِيثُ المَذْكُورُ يُحْتَجُّ بِهِ. (فتاوى الرملي: ٧٩/٢)

2. ഇമാം ശംസുദ്ദീൻ റംലി (റ)

ഉപ്പയായ ശിഹാബുദ്ദീൻ റംലിയുടെ ഫത്‌വ  ക്രോഡീകരി ച്ചത് മകൻ ശംസുദ്ദീൻ റംലി(റ)വാണ്. ശംസുദ്ദീൻ റംലി(റ)വിന്റെ അംഗീകാരവും ഇതിൽ നിന്ന് വ്യക്തമാണ്.

3. ഇമാം ഇബ്നു ഹജർ അൽ ഹൈതമി (റ)

قال الإمام ابن حجر الهيتمي: (وصوموا يومها) لخصوصها، وأن يسن صومه من حيث كونه من البيض. (فتح الإله في شرح المشكاة : ١٤٨/٥) 

ശഅ്ബാൻ 15 ന് ശഅ്ബാൻ പതിനഞ്ച് എന്ന പ്രത്യേകത ഉണ്ടായതിന് വേണ്ടി നിങ്ങൾ നോമ്പനുഷ്ഠിക്കണം. അയ്യാമുൽ ബീളിൽ ഉൾപ്പെടുന്നു എന്നത് കൊണ്ടും ഈ ദിവസം നോമ്പ് സുന്നത്താക്കപ്പെടും." (ഫത്ഹുൽ ഇലാഹ്:5/148)

4ഇമാം മുനാവി(റ)

قال الإمام المناوي: عن النبي ﷺ (إذا كان ليلة النصف من شعبان، فقوموا ليلها وصوموا نهارها) استحبابا فيهما. «شرح نبذة في فضائل النصف من شعبان للإمام المناوي: (١٥) (مخطوط)»

ഇബ്നുമാജയുടെ മേലുദ്ധരിച്ച ഹദീസിന്റെ അടിസ്ഥാന ത്തിൽ ശഅ്ബാൻ പതിനഞ്ചിന് നോമ്പ് സുന്നത്താകുന്ന താണ്

5. ഇമാം സർഖാനി(റ)

قال الإمام الزرقاني: ...عن النبي ﷺ (إذا كان ليلة النصف من شعبان، فقوموا ليلها وصوموا نهارها) استحبابا فيهما. (شرح الزرقاني على مواهب اللدنية: ٥٦١/١٠)

ഇബ്നുമാജയുടെ ഹദീസിന്റെ അടിസ്ഥാനത്തിൽ ശഅ്ബാൻ പതിനഞ്ചിന് നോമ്പ് സുന്നത്താകുന്നതാണ്” (അൽ മവാഹിബുല്ലദുൻയ:10/561)

6. ഇമാം ത്വീബി(റ)

قال الإمام الطيبي: ما ورد فيما يعتمد عليه من هذا المعنى في الأصول سوى ما رواه ابن ماجه عن علي . (حاشية الطيبي على الكشاف: ١٩٠/١٤)

അലി (റ) വിൽ നിന്ന് ഇബ്നുമാജ ഉദ്ധരിച്ച ഹദീസല്ലാതെ അവലംബയോഗ്യമായ മറ്റൊരു ഹദീസും ഈ വിഷയത്തിൽ വന്നിട്ടില്ല.

 

7. ഇമാം അജ്ലൂനി(റ)

قال الإمام العجلوني: ودخل في استحباب صيامه صوم يوم نصفه, بل ورد فيه حديث بخصوصه، وهو ما رواه ابن ماجه عن علي بن أبي طالب قال قال رسول الله صلى الله عليه وسلم : (إذا كانت ليلة النصف من شعبان، فقوموا ليلها وصوموا نهارها الخ

وهذا الحديث ونحوه وإن كان ضعيفاً يعمل به في فضائل الأعمال. (الفيض الجاري بشرح البخاري للإمام العجلوني: ٩٣٢/٣)

ശഅ്ബാൻ മാസം മുഴുവൻ നോമ്പ് സുന്നത്താണെന്ന തിൽ പതിനഞ്ചിന്റെ നോമ്പും ഉൾപ്പെട്ടുവല്ലോ. മാത്രവുമല്ലശഅ്ബാൻ പതിനഞ്ചിന്റെ നോമ്പ് സുന്നത്താണെന്നതിൽ  പ്രത്യേകമായി ഹദീസും വന്നിട്ടുണ്ട്. അലി(റ) വിൽ നിന്ന് ഇബ്നുമാജ ഉദ്ധരിക്കുന്ന ഹദീസാണത്. പ്രസ്തുത ഹദീസ് ളഈഫാണെങ്കിലും ഫളാഇലുൽ അഅ്മാ ലിൽ ളഈഫായ ഹദീസ്കൊണ്ട് അമല് ചെയ്യപ്പെടുമല്ലോ (ഫൈളുൽ ജാരി:3/923) 

8. ഇമാം മുല്ലാ അലിയ്യുൽ ഖാരി(റ)

قال الإمام ملا علي القاري: ففي الحديث دلالة على استحباب زيارة القبور في ليلة النصف من شعبان ... وصيام نهارها. (التبيان في بيان ما في ليلة النصف من شعبان وليلة القدر من رمضان: ٤٩)

ശഅ്ബാൻ പതിനഞ്ചിന്റെ പകലിൽ നോമ്പ് നോൽക്കൽ സുന്നത്താണെന്ന് ഈ ഹദീസ് അറിയിക്കുന്നു.”

9. അല്ലാമ: അബ്ദുൽ ഹയ്യ് അൽ ലക്നവി(റ)

قال العلامة عبد الحي اللكنوي: ألا قد جاءتكم ليلة مباركة فضلها مشهور، وقدرها مأثورٌ هي ليلة النصف من شعبان، فتلقوها بالقيام والصيام ... لعل الله يرحمنا ويُعطينا الثواب الجزيل، وقد أخرج ابن ماجه والبيهقي عن علي، قَالَ: قَالَ رَسولُ الله صلى الله عليه وعلى آله وسلم: (إذا كان ليلة النّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا نهارَهَا. (اللطائف المستحسنة للإمام عبد الحي الكنوي: ١١١)

"തീർച്ചയായും ബറകത്താക്കപ്പെട്ട ഒരു രാവ് നിങ്ങളിലേ ക്കെത്തിയിരിക്കുന്നു. അതിന്റെ പവിത്രത വളരെ പ്രസിദ്ധമാണ്ശഅ്ബാൻ പതിനഞ്ചിന്റെ രാവാണത്. അതിനെ നിസ്കാരം കൊണ്ടും നോമ്പ് കൊണ്ടും നിങ്ങൾ വരവേൽക്കുക.

ഇമാം ഇബ്നുമാജയും ബൈഹഖിയും അലി(റ) വിൽ നിന്ന് ഉദ്ധരിക്കുന്നു: തിരു നബി(സ) പറയുന്നു: ശഅ്ബാൻ പതിനഞ്ച് ആഗതമായാൽ അതിന്റെ രാവിൽ നിങ്ങൾ നിസ്കരിക്കുകയും പകൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുക.”

10. അഹ്‌മദ് കോയ ശാലിയാത്തി(റ)

قال  أبو السعادات أحمد كويا الشالياتي: وأما صوم البرائة فعبارة عن صوم خامس عشر شعبان روى ابن ماجه في سننه والبيهقي في شعب الإيمان عن أمير المؤمنين علي بن أبي طالب كرم الله وجهه (قال قال رسول الله صلى الله عليه وسلم إذا كان ليلة النصف من شعبان فقوموا ليلها وصوموا نهارها...انتهى وذكره العلامة العارف بالله الشيخ عبد الوهاب الشعراني في كشف الغمة والعلامة الشيخ شهاب الدين أحمد بن حجر الهيتمي في الباب الأول من كتابه الإيضاح والبيان لما جاء في ليلتي الرغائب والنصف من شعبان والعلامة الشيخ عبد الحق في كتابه ما ثبت بالسنة في أيام السنة إذا فهمت ذلك فاعلم أن الأسلاف كانوا على هدي وعلم في أمور الدين وكانوا أتقياء صلحاء مجدّين في التزود للآخرة فنعم القوم هم ولبئس من خلفهم من قوم متكاسلين متشدقين تهوروا في طعن عبادات الأخيار وعادات الأبرار أعاذنا الله من فتن الأشرار وحماقة الفجار وبطالة الأدوار آناء الليل وأطراف النهار هذا والله أعلم وعلمه أتم. (الفتاوى الأزهرية: ١٣٥)

 

"ശഅ്ബാൻ പതിനഞ്ചിന്റെ നോമ്പിനെയാണ് ബറാഅ ത്തിന്റെ നോമ്പ് എന്ന് പറയപ്പെടുന്നത്. അലി(റ) വിൽ നിന്ന്  ഇമാം ഇബ്നു മാജ(റ) സുനനിലും ഇമാം ബൈഹഖി(റ) ശുഅ്ബുൽ ഈമാനിലും ഉദ്ധരിക്കുന്ന ഹദീസിൽ പറയുന്നു: 

തിരു നബി(സ) പറഞ്ഞു: ശഅ്ബാൻ പതിനഞ്ച് ആഗതമാ യാൽ അതിന്റെ രാവിനെ നിസ്കാരം കൊണ്ട് ധന്യമാക്കുകയും പകൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുക

ഈ ഹദീസ് ഇമാം ശഅ്റാനി (റ) കശ്ഫുൽ ഗുമ്മയിലും ഇമാം ഇബ്നു ഹജർ അൽ ഹൈതമി (റ) അൽ ഈളാഹു വൽ ബയാൻ എന്ന ഗ്രന്ഥത്തിന്റെ ഒന്നാം അദ്ധ്യായത്തിലും ഇമാം അബ്ദുൽ ഹഖ് അദ്ദഹ്‌ലവി(റ) മാ സബത ബിസ്സുന്ന ഫീ അയ്യാമി സ്സന’ എന്ന ഗ്രന്ഥത്തിലും പറയുന്നു. അതു കൊണ്ടു തന്നെഇവർ ഉൾപ്പെടുന്ന മുൻഗാമികളായ പണ്ഡിതന്മാർ സന്മാർഗം സിദ്ധിച്ചവരും മതകാര്യങ്ങളിൽ വലിയ വിജ്ഞാനം ഉള്ളവരും സജ്ജനങ്ങളും  ആഖിറത്തിന്റെ കാര്യത്തിൽ വലിയ ശ്രദ്ധയുള്ളവരുമായിരുന്നു.അവരെത്ര നല്ല ജനങ്ങളാണ്. ഈ മഹത്തുക്കളുടെ പതിവിനെയും അവരുടെ ആരാധനകളെയും അശ്രദ്ധരായി ആക്ഷേപിക്കുകയും മടിയന്മാരായി ജീവിക്കു കയും ചെയ്യുന്നവർ മോഷപ്പെട്ട വരാണ്.” (ഫതാവൽ അസ്ഹരിയ്യ:135)

 


 

ഇബ്നുമാജയുടെ ഹദീസ് വാറോലയോ?

 

ഇബ്നു മാജ ഉദ്ധരിച്ച പ്രസ്തുത ഹദീസ് ദുർബലമാണെ ന്നും തള്ളപ്പെടേണ്ടതാണെന്നും പറഞ്ഞ് വഹാബികൾ സംശ യപ്പിക്കാറുണ്ട്.  എന്നാൽ ഈ ഹദീസ് കള്ളകഥയോ മൗളൂഓ അല്ലെന്ന് നിരവധി പണ്ഡിതർ കൃത്യമായി തന്നെ രേഖപ്പെടു ത്തിയിട്ടുണ്ട് 

 

  1. ഇമാം റംലി (റ) 

قال الإمام الرملي: والحَدِيثُ المَذْكُورُ يُحْتَجُّ بِهِ. (فتاوى الرملي :٨٩/٢)

ഈ ഹദീസ് കൊണ്ട് തെളിവ് പിടിക്കപ്പെടാവുന്നതാ ണ്."

  1. ഇമാം ത്വീബി (റ) 

"അലി(റ) വിൽ നിന്ന് ഇബ്നുമാജ ഉദ്ധരിച്ച ഹദീസല്ലാതെ അവലംബയോഗ്യമായ മറ്റൊരു ഹദീസും ഈ വിഷയത്തിൽ വന്നിട്ടില്ല".

  قال الإمام الطيبي: ما ورد فيما يعتمد عليه من هذا المعنى في الأصول سوى ما رواه ابن ماجه عن علي . (حاشية الطيبي على الكشاف: ١٩٠/١٤)

 

  1. ഇമാം സർഖാനി (റ) 

قال الإمام الزرقاني: (وفي سنن ابن ماجه بإسناد ضعيف)كما جزم به المنذري والعراقي مبينا وجه ضعفه، لكن ليس فيه كذاب ولا وضاع وله شواهد تدل على ثبوت أصله. (شرح الزرقاني على مواهب اللدنية :٥٦١/١٠)

ഈ ഹദീസ് ളഈഫിന്റെ ഗണത്തിൽ ഉൾപ്പെടുമെന്ന് ഇമാം മുൻദിരി(റ) വും ഇമാം ഇറാഖി (റ) വും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിന്റെ സനദിൽ കള്ളന്മാരോ ഹദീസ് പടച്ചുണ്ടാ ക്കുന്നവരോ ഇല്ല. ഇതിന് അടിസ്ഥാന മുണ്ടെന്നതിന്ന് തെളി വുകളുമുണ്ട്."

  1. ഇമാം അജ്ലൂനി

وهذا الحديث ونحوه وإن كان ضعيفاً يعمل به في فضائل الأعمال. (الفيض الجاري بشرح البخاري  للإمام العجلوني: ٩٣٢/٣)

ഇബ്നു മാജയുടെ ഈ ഹദീസ് ളഈഫാണെങ്കിലും ഫളാഇലുൽ അഅ്മാലിൽ ഇത് കൊണ്ട് പ്രവർത്തിക്കപ്പെടാ വുന്നതാണ്."

 

ചുരുക്കത്തിൽ മുൻഗാമികളായ പണ്ഡിതർ ഈ ഹദീസി നെ കള്ളക്കഥയായി പരിചയപ്പെടുത്തിയിട്ടില്ല. ളഈഫിന്റെ ഗണത്തിൽ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ

  1.  ഇമാം ഇബ്നു ഹജർ അൽ ഹൈതമി  

"ഇബ്നുമാജ ഉദ്ധരിക്കുന്ന പ്രസ്തുത ഹദീസ് ളഈഫ് ആകുന്നു."

قال الإمام ابن حجر الهيتمي: والحَدِيثُ المَذْكُورُ عَنْ ابْنِ ماجَهْ ضَعِيف(الفتاوى الكبرى: ٨٠/٢)

ഇമാം ഇബ്നു ഹജർ അൽ ഹൈതമി(റ) തന്റെ അൽ ഈളാഹു വൽ ബയാൻ എന്ന ഗ്രന്ഥത്തിൽ "ശഅ്ബാൻ പതി നഞ്ചിന്റെ ഫളാഇലിൽ വന്ന ഹദീസുകൾ "എന്ന ഒരദ്ധ്യായം തന്നെ നൽകുകയും അതിൽ ഈ ഹദീസ് ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്

الباب الأول في فضائل جاءت في ليلة النصف من شعبان

أخرج ابن ماجه بسند ضعيف والبيهقي في شعب الإيمان عن علي بن أبي طالب قال: قال رسول الله صلى الله عليه وسلم: إذا كان ليلة النصف من شعبان .. فقوموا ليلها وصوموا يومها الخ (الإيضاح والبيان لما جاء في ليلتي الرغائب والنصف من شعبان: ٥)

ളഈഫിന്റെ ഗണത്തിലേ ഈ ഹദീസ് ഉൾപ്പെടുകയുള്ളൂ എന്ന് ഇബ്നു ഹജർ അൽ ഹൈതമി(റ) തന്റെ ഫതാവൽ കുബ്റയിലും (2/80) ഇമാം ബദ്റുദ്ദീൻ അൽ അയ്നി ഉംദത്തു ൽ ഖാരിയിലും (11/82) ഹാഫിളുൽ ഇറാഖി അൽ മുഗ്‌നിയി ലും(240) ഇമാം ഫത്‌നി തദ്കിറയിലും(45) ശൗക്കാനി  അൽ ഫവാഇദുൽ മജ്മൂഅയിലും (51) രേഖപ്പെടുത്തിയിട്ടുണ്ട്.

ഫളാഇലുൽ അഅ്മാലിൽ ളഈഫായ ഹദീസ് പരിഗണി ക്കപ്പെടുമെന്ന് നിരവധി പണ്ഡിതന്മാർ അവരുടെ  ഗ്രന്ഥങ്ങ ളിൽ പറഞ്ഞിട്ടുണ്ടല്ലോ...

ഇമാം നവവി (റ) പറയുന്നത് കാണൂ..

قال الإمام النووي: قال العلماءُ من المحدّثين والفقهاء وغيرهم: يجوز ويُستحبّ العمل في الفضائل والترغيب والترهيب بالحديث الضعيف ما لم يكن موضوعاً (كتاب الأذكار للإمام النووي :٨)

ഇമാം ഇബ്നു ഹജർ അൽ ഹൈതമി (റ) തന്നെ പറയുന്നത് കാണൂ:

قال الإمام ابن حجر الهيتمي: أن الضعيف في الفضائل والمناقب حجة اتفاقا. (المنح المكية في شرح الهمزية للإمام ابن حجر الهيتمي :١١٤)