അഹ്‌ലുസ്സുന്നയുടെ ആദർശങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ കൂട്ടായ്മയാണ് സുന്നാ ക്ലബ്ബ്. മഹാരഥന്മാരായ പൂർവ്വികർ കാത്തുസൂക്ഷിച്ച വിശ്വാസ മൂല്യങ്ങൾക്ക് ക്ഷതമേൽക്കാതെ നോക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. എന്ത് വിലകൊടുത്തും ആ കെട്ടുറപ്പ് തകർക്കാൻ മതനവീകരണ വാദികൾ പരിശ്രമിക്കുന്ന ഘട്ടമാണിത്. അവിടെ, ആദർശ പ്രതിരോധത്തിൻ്റെ വൻമതിൽ തീർക്കുകയാണ് സുന്നാ ക്ലബ്ബ്.
ചുരുങ്ങിയ കാലംകൊണ്ട്, വ്യത്യസ്ത കർമപദ്ധതികളുമായി തിളങ്ങി നിൽക്കാൻ സുന്നാ ക്ലബ്ബിന് സാധിച്ചിട്ടുണ്ട്. വെബ്സൈറ്റ്, യൂട്യൂബ് ടെലഗ്രാം ചാനലുകൾ, ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് പേജുകൾ വാട്സാപ്പ് ഗ്രൂപ്പുകൾ തുടങ്ങി ആശയ പ്രചരണ രംഗത്ത് സാധ്യമായ ഇടങ്ങളിലെല്ലാം ക്ലബ്ബ് ചുവടുറപ്പിച്ചു കഴിഞ്ഞു. ലക്ഷക്കണക്കിന് വിശ്വാസികൾ ഇന്നതിൻ്റെ മധുരം നുകർന്ന് കൊണ്ടിരിക്കുന്നു.
സുന്നാ ക്ലബ്ബ് പദ്ധതികളിൽ ഏറെ പ്രധാനമാണ് sunnahclub.in. ആദർശം, വിശ്വാസം, കർമശാസ്ത്രം, ചരിത്രം, ആത്മീയം, ബിദഈ പ്രസ്ഥാനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന നിരവധി വിഷയങ്ങളിലുള്ള ലേഖനങ്ങളാൽ സമ്പന്നമായ വെബ്സൈറ്റാണത്. ഇസ്‌ലാമിൻ്റെയും സുന്നത്ത് ജമാഅത്തിന്റെയും ആശയലോകം ഒറ്റക്ലിക്കിൽ ആർക്കു മുന്നിലും തെളിഞ്ഞുവരുന്ന ഓൺലൈൻ ജാലകമെന്ന ഈ സ്വപ്നത്തിന് സർവ്വരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു
ടീം എഡിറ്റോറിയൽ,
സുന്നക്ലബ്.ഇൻ