Site-Logo

കർമ്മ ശാസ്ത്രം

             ഫിഖ്ഹ് എന്ന അറബി പദമാണ് കർമ്മശാസ്ത്രം എന്ന് അറിയപ്പെടുന്നത് ‘വിശദമായ തെളിവുകളിൽ നിന്ന് നിർദ്ധാരണം ചെയ്‌തെടുത്ത കർമ്മപരമായ ശറഈ വിധി വിലക്കുകളെക്കുറിച്ചുള്ള ജ്ഞാനമാണ് ഫിഖ്ഹ്. (മൗഹിബ്) ബുദ്ധിയും പ്രായപൂർത്തിയുമെത്തിയ വ്യക്തികളുടെ കർമ്മങ്ങൾ എങ്ങനെയാകണം, ആകരുത് എന്നതാണ് ഫിഖ്ഹിന്റെ പ്രതിപാദ്യ വിഷയം. അല്ലാഹുവിന്റെ കൽപനകൾ അംഗീകരിക്കുക. അവൻ നിർദ്ദേശിച്ച കാര്യങ്ങൾ സ്വീകരിക്കുകയും വിരോധിച്ച കാര്യങ്ങൾ ത്യജിക്കുകയും ചെയ്യുക അഥവാ തഖ്‌വ ഉറപ്പുവരുത്തുകയാണതിന്റെ ലക്ഷ്യം. ഖുർആൻ, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ് അതിന്റെ സ്രോതസ്സുകൾ. 

Related Posts

See More