
ദുആഉൽ ഇഫ്‌തിതാഹിൻ്റെ ഉത്തമ രൂപം
وَجَّهْتُ وَجْهِيَ لِلَّذِى فَطَرَ السَّمَاوَاتِ وَالأَرْضَ حَنِيفًا مُسْلِمًا وَمَا أَنَا مِنَ الْمُشْرِكِينَ إِنَّ صَلاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ لَا شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا مِنَ الْمُسْلِمِينَ
ജനാസ നിസ്‌കാരം ഒഴികെയുള്ള എല്ലാ നിസ്‌കാരത്തിലും തക്ബീറതുൽ ഇഹ്റാമിന് ശേഷം വജ്ജഹ്‌തു ചൊല്ലൽ സുന്നത്താണ്. ഇത് ഒഴിവാക്കൽ കറാഹത്തുമാണ്.
വജ്ജഹ്തുവിൽ നിന്ന് അൽപ്പം ഭാഗം ഓതിയാലും അടിസ്ഥാന സുന്നത്ത് ലഭിക്കുന്നതാണ്. അത് മൂലം കറാഹത് ഒഴിവാകും
തക്ബീറിന് ശേഷം അഊദുവിലോ ഫാത്തിഹയിലോ പ്രവേശിച്ചാൽ വജ്ജഹ്‌തുവിൻ്റെ അവസരം നഷ്ടമാകും.
ഫാതിഹക്ക് സമയമില്ലാത്ത മസ്ബൂഖിന് വജ്ജഹ്‌തു സുന്നത്തില്ല. മഅ്‌മൂമിന് സൂറത്, വജ്ജഹ്‌തു ഇവയിൽ ഏതെങ്കിലും ഒന്നിനേ സമയമുള്ളുവെങ്കിൽ വജ്ജഹ്‌തു ഓതലാണ് ഉത്തമം.
അവലംബങ്ങൾക്ക് Sunnahclub ടെലഗ്രാം ചാനൽ സന്ദർശിക്കുക