
സുജൂദിലേക്ക് പോകുമ്പോൾ ആദ്യം രണ്ട് കാൽമുട്ടുകൾ, പിന്നെ രണ്ടു കൈകൾ ശേഷം നെറ്റിത്തടം എന്നിങ്ങനെ ക്രമത്തിൽ നിലത്തു വെക്കുക.
സുജൂദിൽ പോകുമ്പോഴും ഉയരുമ്പോഴും തക്ബീർ ചൊല്ലുക.
് രണ്ടു കാൽമുട്ടുകൾ തമ്മിലും രണ്ടു കാലുകൾ തമ്മിലും ഒരു ചാൺ അകലമായിരിക്കുക.
പുരുഷന്മാർ കൈകളും വയറും തുടയും അൽപ്പം അകത്തി യും സ്ത്രീകൾ ഇവയെല്ലാം ശരീരത്തോട് ചേർത്തും വെക്കുക.
കൈപത്തികൾ ചുമലിനു നേരെ നിലത്ത് വെക്കുക.
കൈകാലുകൾ(സ്ത്രീ കൈകൾ മാത്രം) മറയില്ലാതെ തുറന്ന് വെക്കുക.
കൈകാലുകളുടെ വിരലുകൾ അൽപ്പം വിടർത്തി ഖിബ്ലക്ക് നേരെയാക്കി വെക്കുക.
മൂക്ക് നിലത്തു വെക്കുക.
കണ്ണുകൾ തുറന്നു വെക്കുക.
سُبْحَانَ رَبِّي الأَعْلَى وَبِحَمْدِهِ
ഒരു പ്രാവശ്യം മാത്രം ചൊല്ലൽ കറാഹത്താണ്. ഒറ്റക്ക് നിസ്കരിക്കുന്നവർ ഒറ്റ സംഖ്യകളിലായി ഈ ദിക്റ് ഇതിൻ്റെ പൂർണ്ണതയായ 11 വരെ വർദ്ധിപ്പി ക്കൽ സുന്നത്താണ്. ഇവർക്ക് മറ്റൊരു ദിക്ർ കൂടി സുന്നത്തുണ്ട്:
اللَّهُمَّ لَكَ سَجَدْتُ، وَبِكَ آمَنْتُ ، وَلَكَ أَسْلَمْتُ ، سَجَدَ وَجْهِي لِلَّذِي خَلَقَهُ وَصَوَّرَهُ، وَشَقَّ سَمْعَهُ وَبَصَرَهُ تَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ
അവലംബങ്ങൾക്ക് Sunnahclub ടെലഗ്രാം ചാനൽ സന്ദർശിക്കുക