Site-Logo
POSTER

ദിക്ർ മജ്‌ലിസുകളുടെ മഹത്വം മുത്ത് നബി(സ്വ) പഠിപ്പിക്കുന്നു

feature image

 

സ്വഹീഹ് മുസ്ലിമിലെ ഒരധ്യായം

بَابُ فَضْلِ مَجَالِسِ الذِّكْرِ

عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ ﷺ قَالَ: «إِنَّ لِلهِ لَكَ مَلَا بِكَةً سَيَّارَةً فُضُلًا يَتَتَبَّعُونَ مَجَالِسَ الذِّكْرِ فَإِذَا وَجَدُوا مَجْلِسًا فِيهِ ذِكْرٌ قَعَدُوا مَعَهُمْ وَحَفَّ بَعْضُهُمْ بَعْضًا بِأَجْنِحَتِهِمْ حَتَّى يَمْلَؤُوا مَا بَيْنَهُمْ وَبَيْنَ السَّمَاءِ الدُّنْيَا (صحيح مسلم: 2689)

നബി പറഞ്ഞു: അല്ലാഹു വിന് ദിക്ർ മജ്‌ലിസുകൾ അന്വേഷിച്ചു നടക്കുന്ന ഒരു കൂട്ടം മലക്കുകളുണ്ട്. ഒരു ദികർ മജ്ലിസ് അവർ കണ്ടാൽ അവരോടു കൂടെയിരിക്കും. അവർ അവരുടെ ചിറകുകൾ കൊണ്ട   ആകാശഭൂമിക്കിടയിലുള്ള ഭാഗം നിറയും വിധം ആ മജ്‌ലിസിനെ പൊതിയും (ബുഖാരി: 6045/ മുസ്ലിം:2689)

ദിക്ർ മജ്ലിസിന്റെ മഹത്വം വിശാലമായി പറയുന്ന ഹദീസിന്റെ അൽപ്പം ഭാഗം മാത്രമാണിത്. ബാക്കി Sunnah Club ടെലെഗ്രാം ചാനലിൽ വായിക്കാം

ഇമാം നവവി (റ) വിശദീകരിക്കുന്നു

وَفِي هَذَا الْحَدِيثِ فَضِيلَةُ الذِّكْرِ وَفَضِيلَةُ مَجَالِسِهِ وَالْجُلُوسِ مَعَ أَهْلِهِ وان لم يشاركهم وفضل مجالسة الصَّالِحِينَ وَبَرَكَتِهِمْ (شرح مسلم (15/17)

ഈ ഹദീസ് ദിക്റിൻ്റെയും ദിക്ർ മജ്‌ലിസിൻ്റെയും മഹത്വവും ദിക്റിന്റെ അഹ്ലു‌കാരിൽ ഉൾപ്പെടാത്തവരാണെങ്കിൽ പോലും അവരുടെ കൂടെ ഇരിക്കുന്നതിൻ്റെ മഹത്വവും സ്വാലിഹീങ്ങളുടെ മജ്‌ലിസുകളുടെ മഹത്വവും അതിന്റെ ബറകതും അറിയിക്കുന്നുണ്ട് (ശറഹു മുസ്ലിം:15/17)