Site-Logo
POSTER

ലോകത്ത് ആദ്യമായിഖുത്യുബ പരിഭാഷ

feature image

 

വഹാബികളുടെ നേതാവ് റഷീദു രിള എഴുതുന്നു.

وَالدَّلِيلُ عَلَى هَذَا أَنَّ جَمِيعَ مُقَلِدِيهِ مِنَ الْأَعَاجِمِ لَا يَزَالُونَ يَقْرَؤُونَ الْقُرْآنَ وَأَذْكَارَ الصَّلَاةِ وَالْحَجَّ وَغَيْرَهَا بِالْعَرَبِيَّةِ وَكَذَلِكَ خُطْبَةُ صَلَاةِ الْجُمْعَةِ وَالْعِيدَيْنِ إِلَّا مَا شَدَّتْ بِهِ الْحُكُومَةُ الْكَمَالِيَّةُ التَّرْكِيَّةُ فَأَمَرَتِ الْخُطَبَاءَ بِأَنْ يَخْطُبُوا بِالتَّرْكِيَّةِ تَمْهِيدًا لِلصَّلَاةِ بِهَا لِخَلْعِ رِبْقَةِ الْإِسْلَامِ وَقَدْ بَلَغَنَا أَنَّ جَمَاعَةَ الْمُصَلِّينَ مِنَ التَّرْكِ لَمَّا سَمِعُوا خُطْبَةَ الْجُمْعَةِ بِالتُّرْكِيَّةِ نَكِرُوهَا وَنَفَرُوا مِنْهَا وَاتَّخَذُوا خُطَبَاءَهَا سِخْرِيًّا : لِأَنَّ لِلْعَرَبِيَّةِ سُلْطَانًا عَلَى أَرْوَاحِهِمْ يَخْشَعُونَ لَهَا وَإِنْ لَمْ يَفْهَمُوا كُلَّ عِبَارَاتِهَا (تفسير المنار : 266/9)

 

തുർക്കിയിലെ കമാൽ പാഷ (1924-38) തുർക്കി ഭാഷയിൽ ഖുതുബ പരിഭാഷപ്പെടുത്താൻ കൽപ്പിക്കുന്നതിന് മുമ്പ് ഇസ്ലാമിലെ ആരാധനാ കർമങ്ങളായ നിസ്‌കാരവും ഹജ്ജും ഖുർആനും ജുമുഅ ഖുതുബയും എല്ലാം ലോകത്ത് എല്ലായിടത്തും അറബിയിലായിരുന്നു നിർവഹിച്ചിരുന്നുത്.

അന്ന് നിസ്കരിക്കാൻ വന്ന തുർക്കിയിലെ ജനങ്ങൾ തുർക്കി ഖുതുബ കേട്ടപ്പോൾ ശക്തമായി എതിർക്കുകയും ഖതീബിനെ പുച്ഛിക്കുകയും പള്ളിയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. കാരണം. അർത്ഥം മനസ്സിലായില്ലെങ്കിൽ പോലും അവരുടെ ഹൃദയങ്ങളിൽ ഭക്തിയുളവാക്കുന്ന ഒരു സ്വാധീനം അറബിഭാഷക്കുണ്ടായിരുന്നു (തഫ്‌സീറുൽ മനാർ:9/266)

. ഇസ്ലാമിക ചൈതന്യം നിറഞ്ഞ തുർക്കിയെ ലിബറൽ രാഷ്ട്രമാക്കി മാറ്റാൻ പരിശ്രമിച്ച ക്രൂരനായ ഭരണാധികാരിയായിരുന്നു മുസ്ഥഫാ കമാൽ പാഷ (ഭരണം:1924-38) ഇസ്ലാമിലെ ആരാധനാ കർമ്മങ്ങൾ തടസ്സപ്പെടുത്തുകയും അതുമൂലം ഇസ്ലാമിനെ തുടച്ചു നീക്കുകയുമായിരുന്നു ഇദ്ധേഹത്തിൻ്റെ ലക്ഷ്യം.