
عَنْ أَبِيهِ عَبْدِ الرَّحْمَنِ بْنِ عَوْفٍ الله قَالَ: كُنْتُ أَنَا وَرَسُولُ اللَّهِ تِرْبًا وَكَانَتْ أُمِّي الشَّفَاءُ بِنْتُ عَمْرِو بْنِ عَوْفِ ابْنَةَ عَمَ أَبِيهِ فَكَانَتْ تُحَدِّثُنَا عَنْ آمِنَةَ بِنْتِ وَهْبٍ أُمَ رَسُولِ اللَّهِ قَالَتْ أَمَّى الشَّفَاءُ بِنْتُ عَمْرٍو: لَمَّا وَلَدَتْ آمِنَةُ مُحَمَّدًا وَقَعَ عَلَى يَدَيَّ فَاسْتَهَلَّ فَسَمِعْتُ قَابِلًا يَقُولُ: رَحِمَكَ رَبُّكَ قَالَتِ الشَّفَاءُ: فَأَضَاءَ لِي مَا بَيْنَ الْمَشْرِقِ وَالْمَغْرِبِ حَتَّى نَظَرْتُ إِلَى بَعْضٍ قُصُورِ الشَّامِ تفسير ابن كثير 458/8 - ابن كثير (ت (774)
അബ്ദുറഹ്മാനു ബ്‌നു ഔഫ്(റ) പറയുന്നു: ഞാനും നബി (സ)യും ഒരേ പ്രായക്കാരായിരുന്നു. എൻ്റെ ഉമ്മ ശിഫാ(റ) തിരു നബി(സ)യുടെ ജനന സമയം സ്ഥലത്തുണ്ടായി രുന്നു. ഉമ്മ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ആമിന(റ) അവി ടുത്തെ പ്രസവിച്ചപ്പോൾ കുഞ്ഞിനെ ഞാൻ കൈകളിൽ എടുത്തു. കുഞ്ഞ് കരഞ്ഞു. ആ സമയം "നിങ്ങളുടെ റബ്ബ് നിങ്ങൾക്ക് അനുഗ്രഹം ചെയ്യട്ടെ!" എന്നൊരു അശരീരി ഞാൻ കേട്ടു. അതോടെ ലോകം മുഴുവൻ ഒരു പ്രകാശം പരക്കുകയുണ്ടായി. ഞാൻ അതിലൂടെ ശാമിലെ കൊട്ടാരങ്ങൾ ദർശിക്കുകയുണ്ടായി. (തഫ്‌സീർ ഇബ്നു കസീർ: 8/458) (അൽ ബിദായ. /ഇബ്‌നു കസീർ: 3/391)