Site-Logo
POSTER

ദുഃഖാചരണം ഇസ്ലാമിലില്ല; സന്തോഷ പ്രകടനമാണ് ദീൻ കൽപ്പിക്കുന്നത്

feature image

 

ഇമാം സുയൂഥി(റ) എഴുതുന്നു:

فَدَلَّتْ قَوَاعِدُ الشَّرِيعَةِ عَلَى أَنَّهُ يَحْسُنُ فِي هَذَا الشَّهْرِ إِظْهَارُ الْفَرَحِ بِوِلَادَتِهِ دُونَ إِظْهَارِ الْحُزْنِ فِيهِ بِوَفَاتِهِ (الحاوي للفتاوي الإمام جلال الدين السيوطي: 266/1)

"ദീനിൻ്റെ അടിസ്ഥാന തത്വങ്ങൾ നമ്മോട് ആവശ്യപ്പെടു ന്നത് ഈ മാസം മുത്ത്നബി(സ)യുടെ ജന്മമാണെന്നതു കൊണ്ട് സന്തോഷം പ്രകടിപ്പിക്കാനാണ്. അവിടുത്തെ വഫാതിനെയോർത്ത് ദുഖാചരണം നടത്താനല്ല.”(അൽഹാവീ. 1/226)

ശിയായിസമാണ് വഹാബികളുടെ ദുഃഖാചരണം

ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു: “നബി (സ) ആശൂറാഅ് ദിനത്തെ അനുഗ്രഹം ലഭിച്ചെന്ന കാരണം കൊണ്ട് അത് പ്രകടിപ്പിക്കാൻ നോമ്പെടുക്കാൻ കൽപ്പി ച്ചെങ്കിൽ ഏറ്റവും വലിയ അനുഗ്രഹമായ മുത്ത് നബി(സ) ജനനത്തിന് സന്തോഷം അതേ ദിവസം ആവർത്തിച്ചു വരുമ്പോൾ പ്രകടിപ്പിക്കാൻ അർഹതപ്പെട്ടതാണ്.” (അൽ അജ്.വിബതുൽ മർളിയ്യ:1118)
ശിയാക്കൾ ഇതേ ദിവസത്തിൽ നടന്ന ദുഃഖം മാത്രം ഓർത്തെടുത്ത് മുഹറം 10 ന് ദുഖാചരണം നടത്തുന്നു.
വഹാബികൾ ഏറ്റവും വലിയ അനുഗ്രത്തിന്റെ സന്തോഷം പ്രകടിപ്പിക്കാൻ ഇമാമീങ്ങൾ ഒന്നടങ്കം പറഞ്ഞ ദിവസം ദുഖം മാത്രം ഓർത്തെടുത്ത് ദുഃഖാചരണം നടത്തുന്നു.