
“ശഅ്ബാൻ മാസം പകുതിയായാൽ അതിന്റെ രാത്രിയിൽ നിങ്ങൾ നിസ്‌കരിക്കുകയും പകലിൽ നോമ്പനുഷ്‌ഠിക്കുകയും ചെയ്യുക”(ഇബ്നു മാജ: 1388) (ബൈഹഖി:3/378)(മിശ്‌കാത്ത്: 1308)
ഇമാം റംലി(റ) വിൻ്റെ ഫതാവയിലെ ചോദ്യവും മറുപടിയും.
(سُبِلَ) عَنْ صَوْمِ مُنْتَصَفِ شَعْبَانَ كَمَا رَواهُ ابْنُ مَاجَهُ عَنْ النَّبِي هُ أَنَّهُ قَالَ إِذا كَانَتْ لَيْلَةُ النِّصْفِ مِن شَعْبَانَ فَقُومُوا لَيْلَهَا وصُومُوا نَهارَها هَلْ هُوَ مُسْتَحَبُّ أوْ لا وَهَلْ الحَدِيثُ صَحِيحٌ أَوْ لا وَإِنْ كَانَ ضَعِيفًا فَمَن ضَعَفَهُ (فَأَجَابَ) بِأَنَّهُ يُسَنُّ صَوْمُ نِصْفِ شَعْبَانَ بَلْ يُسَنُّ صَوْمُ ثَالِثَ عَشَرِهِ ورابعَ عَشَرِهِ وخامِسَ عَشَرِهِ والحَدِيثُ المَذْكُورُ يُحْتَجُ بِهِ
فتاوى الرملي : ۷۹/۲]
ചോദ്യം: ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ശഅ്ബാൻ പതിനഞ്ചിന്റെ പകലിൽ നോമ്പനുഷ്‌ഠിക്കൽ സുന്നത്താണോ!? ഈ ഹദീസ് സ്വഹീഹാണോ..? അല്ല, ളഈഫാണോ!?
മറുപടി: അതെ, ശഅ്ബാൻ പകുതിയുടെ പകലിൽ നോമ്പ് സുന്നതാണ്. പുറമെ, ശഅ്ബാൻ മാസം 13, 14 ദിവസങ്ങളിലും നോമ്പ് സുന്നത്ത് തന്നെ. ഈ ഹദീസ് തെളിവിനു പറ്റുന്നതാണ്. (ഫതാവ റംലി:2/79)
വിശദമായി Sunnahclub ടെലഗ്രാം ചാനലിൽ വായിക്കാം.