Site-Logo
POSTER

ബറാഅത്ത് നോമ്പ് സുന്നതാണ്; ഇബ്നു ഹജറുൽ ഹൈതമി

feature image

 

ഇബ്‌നു ഹജറുൽ ഹൈതമി(റ) എഴുതുന്നു.

عَنْ النَّبِيِّ ﷺ أَنَّهُ قَالَ «إذا كانَتْ لَيْلَةُ النِّصْفِ مِن شَعْبَانَ فَقُومُوا لَيْلَهَا وصُومُوا يومها» لخصوصها وأن يسن صومه من حيث كونه من البيض فتح الإله في شرح المشكاة : ١٤٨/٥]

"ശഅ്ബാൻ 15 ൻ്റെ പകലിൽ നോമ്പാനുഷ്‌ഠിക്കുവീൻ" എന്ന ഹദീസ് ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) വിശദീകരിക്കുന്നു.

"ശഅ്ബാൻ മാസത്തിൻ്റെ പകുതിയിലെ നോമ്പ് ആ ദിവസത്തിന്റെ പ്രത്യേകതയെന്ന നിലക്കും അയ്യാമുൽ ബീള് എന്ന നിലക്കും സുന്നതാണ്" (ഫത്ഹുൽ ഇലാഹ്: 5/148)

ഇമാം മുനാവി(റ) എഴുതുന്നു.

ശഅ്ബാൻ 15 ന് പ്രത്യേകമായി നോമ്പ് അനുഷ്ഠിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല എന്ന് പറഞ്ഞ ഇബ്‌നു തൈമിയക്ക് ഇതിൽ ഖണ്ഡനമുണ്ട്. കാരണം ഇതിന് അടിസ്ഥാനം ഉണ്ടെന്ന് വ്യക്തമായല്ലോ. ദുർബലമായ ഹദീസ് കൊണ്ട് പുണ്യകർമങ്ങളിൽ പ്രവർത്തിക്കാമെന്ന് നിരവധി പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. പുണ്യകർമങ്ങളിൽ ആർക്കെങ്കിലും ഒരു ഹദീസ് ലഭിച്ചാൽ അതുകൊണ്ട് അമൽ ചെയ്യണമെന്ന് ഇമാം നവവി(റ) തന്നെ പറയുന്നുണ്ട്. ഇമാം അൽ കമൽ ബിൻ അബീ ഷരീഫ് (റ) പറയുന്നു: ഫള്ൽ ഉണ്ടെന്ന് ശർഇൽ സ്ഥിരപ്പെട്ട നിസ്കാരം, പ്രാർത്ഥന, ദിക്റുകൾ പോലോത്ത ഒരു കർമ്മം, പ്രത്യേക സമയത്തോ മറ്റോ നിർവഹിക്കുന്നതിൽ പവിത്രതയുണ്ട് എന്ന് ളഈഫായ ഒരു ഹദീസിൽ വന്നാൽ ആ കർമ്മം ഹദീസിൽ പറഞ്ഞത് പ്രകാരം നിർവഹിക്കൽ സുന്നത്താണ്." (ശർഹു നുബ: ഫീ ഫളാഇലി നിസി ശഅബാൻ:19)