
ഹിജ്റ 476 ൽ വഫാതായ ഇമാം അബൂ ഇസ്ഹാഖു ശീറാസി(റ) തന്റെ പ്രശസ്ത ശാഫിഈ കർമ ശാസ്ത്ര ഗ്രന്ഥത്തിൽ എഴുതുന്നു.
وإن كان المسجد واسعا فالمسجد أفضل من المصلى لأن الأئمة لم يزالوا يصلون صلاة العيد بمكة في المسجد ولأن المسجد أشرف وأنظف [المهذب: ٢٥٤/١]
പള്ളി വിശാലമാണെങ്കിൽ ഈദ് മുസ്വല്ലയെക്കാൾ പള്ളിയാണ് ഉത്തമം. കാരണം മക്കയിൽ അഇമ്മത്ത് പെരുന്നാൾ നിസ്കാരം പള്ളിയിൽ വെച്ച് മാത്രമാണ് നിർവഹിച്ചു വരുന്നത്. ഇതീനു പുറമേ കൂടുതൽ വൃത്തിയുള്ളതും ശ്രേഷ്ടതയുള്ളതും പള്ളിയാണല്ലോ. (മുഹദ്ദബ്: 1/254)
لِشَرَفِهِ (وَقِيلَ فِعْلُهَا بِالصَّحْرَاءِ أَفْضَلُ لِلا تباع ورُدَّ بِأَنَّهُ - وفِعْلُهَا بِالمَسْجِدِ أَفْضَلُ ) . - إِنَّمَا خَرَجَ إِلَيْهَا لِصِغَرِ مَسْجِدِهِ [تحفة المحتاج : ٣١/٣]
പള്ളിയുടെ പവിത്രത കൊണ്ട് പെരുന്നാൾ നിസ്കാരം പള്ളിയിൽ വെച്ച് നിർവഹിക്കുന്നതാണ് ഉത്തമം. ഇത്തിബാഅ് പരിഗണിച്ച് മൈതാനിയിൽ വെച്ച് നിർവഹിക്കുന്നതാണ് ഉത്തമമെന്നും അഭിപ്രായമുണ്ട്. എല്ലാവരെയും ഉൾകൊള്ളാൻ മാത്രം നബി(സ) യുടെ പള്ളി വിശാല്‌മല്ലാത്തതാണ് നബി(സ) മൈതാനിയിലേക്ക് പുറപ്പെടാൻ കാരണമെന്നത് അതിനെ റദ്ദ് ചെയ്തിട്ടുണ്ട്. (തുഹ്ഫ:3/31)
ഇമാം ശാഫിഈ(റ) തൻ്റെ ഉമ്മിലും ഇമാം നവവി(റ) ശറഹ് മുസ്‌ലിമിലും ഈ ആശയം വ്യക്തമാക്കുന്നുണ്ട്. Sunnah Club ടെലിഗ്രാം ചാനലിൽ വായിക്കാം
ശ്രദ്ധിക്കുക!!
നിബന്ധനകളൊക്കാതെ വെറും ഫ്ലെക്‌സ് കെട്ടിയ തെരുവുകളും ചന്തകളും നബി(സ്വ) നിസ്‌കരിച്ച ഈദ് മുസ്വല്ലയല്ല! അത് കേരള വഹാബികളുടെ വെറും ഫ്ലെക്‌സ് ഗാഹുകളാണ്.
പെരുന്നാൾ നിസ്ക്‌കാരത്തിന് വേണ്ടി വഖ്‌ഫ് ചെയ്‌ത ഭൂമിയാണ് ഇസ്ലാമിലെ ഈദ് മുസല്ല. അതും പള്ളിയിൽ സൗകര്യമുണ്ടെങ്കിൽ ശാഫിഈ മദ്ഹബിൽ ഉത്തമമല്ല!!