Site-Logo
POSTER

തിരു സിയാറത്തിനായുള്ള യാത്ര ഇബ്നു തൈമിയ്യയുടെ വാദം വൃത്തികെട്ടതാണ്

feature image

ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:


وهي من ابشع المسائل المنقولة عن بن تَيْمِيَةً ومِن جُمْلَةِ مَا اسْتَدَلَّ بِهِ عَلَى دَفْعِ مَا ادَّعَاهُ غَيْرُهُ مِنَ الإجماع عَلَى مَشْرُوعِيَّةِ زِيارَةِ قَبْرِ النَّبِيِّ مَا نُقِلَ عَنْ مَالِكٍ أَنَّهُ كَرِهَ أَنْ يَقُولَ زُرْتُ قَبْرَ النَّبِيِّ ﷺ وَقَدْ أَجَابَ عَنْهُ المُحَقِّقُونَ مِن أَصْحَابِهِ بِأَنَّهُ كَرِهَ اللَّفْظَ أَدَبًا لا أَصْلَ الزِّيَارَةِ فَإِنَّهَا مِن أَفْضَلِ الأَعْمَالِ وَأَجَلٌ القُرْباتِ المُوَصِّلَةِ إِلَى ذِي الجلال 
(فتح الباري لابن حجر العسقلاني : ٣/٦٦)

മൂന്നു പള്ളികളിലേക്കല്ലാതെ യാത്ര കെട്ടിപ്പുറപ്പെട രുതെന്ന ഹദീസ് പിടിച്ചു കൊണ്ട് നബി യുടെ ഖബർ സിയാറത് പാടില്ലെന്ന വാദം ഇബ്നു തൈമിയ്യയിൽ നിന്നുദ്ധരിക്കപ്പെട്ട ഏറ്റവും വൃത്തികെട്ട വാദത്തിൽ പെട്ടതാണ്. തിരു സിയാറത് സുന്നതാണെന്ന പണ്ഡിത ലോകത്തെ ഇജ്മാഇനെ എതിർക്കാൻ അദ്ദേഹം കൊണ്ടുവന്നത് “ഞാൻ നബി യുടെ ഖബർ സിയാറത് ചെയ്തുവെന്ന് പറയൽ കറാഹതാണ്” എന്ന ഇമാം മാലിക്(റ) വിന്റെ വാക്കിനെയാണ്. മുഹഖിഖീങ്ങൾ അതിനു നൽകിയ മറുപടി നബി യോടുള്ള അദബ് കൊണ്ടാണ് ആ പദക ഉപയോഗിക്ക രുതെന്ന് പറഞ്ഞത് എന്നാണ്. കാരണം തിരു സിയാറത് അമലുകളിൽ ഏറ്റവും മഹത്വമേറിയതും റബ്ബിൻ്റെ സാമീപ്യത്തിന് ഏറ്റവും ഉതകുന്ന ആരാധനയുമാണ്. (ഫത്ഹുൽ ബാരി:3/66)