Site-Logo
POSTER

ഖസ്വീദത്തുൽ ബുർദ: ഇമാമീങ്ങളാണ് പ്രചാരകർ

feature image

മുഫസ്സിരീങ്ങളും (ഖുർആൻ വ്യാഖ്യാതാക്കൾ) മുഹദ്ധിസീങ്ങളും(ഹദീസ് പണ്ഡിതർ) ഫുഖഹാക്കളും(കർമശാസ്ത്രപണ്ഡിതർ) സൂഫിയാക്കളും മുതകല്ലിമീങ്ങളും( വിശ്വാസ ശാസ്ത്ര പണ്ഡിതർ) ഭാഷാ പണ്ഡിതരും അടങ്ങുന്ന പരിശുദ്ധ ദീനിന്റെ എല്ലാ മേഖലയിൽ ജീവിതം സമർപ്പിച്ചവരും ഖസീദത്തുൽ ബുർദക്ക് വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്. അവരിൽ തന്നെ ഒന്നെഴുതി അതിനേക്കാൾ വലുതായി മറ്റൊന്ന്, അതിനേക്കാൾ വിശദീകരിച്ചു വീണ്ടും എഴുതിയ അഇമ്മത്തിനെ കാണാൻ സാധിക്കും.
          കൃത്യമായി ബുർദയുടെ വ്യാഖ്യാനത്തിന്റെ കണക്കുകൾ പറയാനാകില്ല. 300 ലധികമുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. അവർക്ക് ശേഷം രചിക്കപ്പെട്ടത്, അവർ കാണാത്തത് എന്നിങ്ങനെ ഈ ലിസ്റ്റുകൾ ഇനിയെത്രയും നീണ്ടുപോകാം.

പ്രധാനപ്പെട്ട ചില ശറഹുകളും അതിന്റെ രചയിതാക്കളെയും താഴെ കൊടുക്കാം.

◉ അസ്സുബ്ദത്തു റാഇഖ: ഷറഹു ബുർദത്തിൽ ഫാഇഖ- ഇമാം സകരിയ്യൽഅൻസ്വാരി(റ)(ഹി:926) ◉  ഷറഹു ഇമാം തഫ്താസാനി(റ) ◉ മശാരിഖുൽ അൻവാരിൽ മുളീഅ: ഫീ ശറഹി കവാകിബുദ്ദുരിയ്യ: ഇമാം ഖസ്‌തല്ലാനി(റ) (ഹി:923)◉ ശറഹു ഇമാം ബാജൂരി(റ) (ഹി:1278) ◉ അൽ ഉംദ ഫീ ഷറഹിൽ ബുർദ: ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) (ഹി:979) ◉ ഷറഹു അൽ ഖാരിഅ് ഇമാം ജസരി(റ) ◉ ശറഹ് മുല്ലാ അലിയ്യുൽ ഖാരി അൽ ഹനഫി (റ)◉ ഷറഹു ഇമാം നൂറുദീനുൽ ഹലബി(റ) ◉ ശറഹ് ഇമാം ജലാലുദ്ധീനുൽ മഹല്ലി(റ) (ഹി: 864) ◉ ശറഹ് ഇമാം സർകഷി(റ) (ഹി:794) ◉ ശറഹ് ഇബ്നു ഖൽദൂൻ(ഹി :808) ◉ശറഹ് ഇബ്നു ഹിഷാം ശാരിഹുൽ അൽഫിയ്യ (റ)(ഹി:761)◉ ശറഹ് മുതവസ്സിത് -ഇബ്നു മഖിലാശുൽ ഹവാറാനി(റ)  ◉ ശറഹ് ഇമാം ഇബ്നു മർസൂഖ്(റ)  ◉ ശറഹ് ഇമാം ഇബ്നു അജീബ(റ) (ഹി:1165)  ◉ ഇള്ഹാറു സ്വിദ്ഖിൽ മവദ്ദ: ഫീ ഷറഹിൽ ബുർദ -ഇമാം ഇബ്നു മർസൂഖ് അത്തിൽമസാനി(റ)(ഹി: 781) ◉ ശറഹ് ഇമാം തിൽമസാനി (ഹി: 842) ◉ശറഹ് ഇമാം അബ്ദുസ്സലാമുബ്നു ഇദ്രീസുൽ മറാക്കിഷീ(റ) ◉ ഷറഹുൽ ഖവാറസ്മി(ഹി :802) ◉ ശറഹ് മുഫസ്സിർ ശൈഖ് സാദ: മുഹമ്മദ്‌(റ) (ഹി:951) ◉ ശറഹ് അബൂ ത്വഹിർ അൽ ഹനഫീ(ഹി:803) ◉ അദ്ദുഖ്റു വൽ ഉദ്ധ ഫീ ഷറഹിൽ ബുർദ- അല്ലാമാ ഇബ്നു അലാൻ(റ) ◉ ഇമാം ഷിഹാബുദീൻ അഹ്‌മദ്‌ ബ്നു ഇമാദ്(റ) (ഹി:808)◉ശറഹുൽ ഇമാം  അല്ലാമാ ഇബ്നുൽ ഹാജുൽ മാലികി(റ) (ഹി:930)◉ ശൈഖ് അംറുബ്നു അഹ്‌മദ്‌ അൽ ഖർബൂത്വി(ഹി:1229)

        ഇത്‌ ബുർദയുടെ ശറഹ് എഴുതിയ അറിയപ്പെട്ട ചില മഹാന്മാരുടെ ചെറിയൊരു list മാത്രമാണ്. പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായി ഇനിയും നിരവധി ഗ്രന്ഥങ്ങൾ ബുർദക്ക് സേവനമായി രചിക്കപ്പെട്ടിട്ടുണ്ട്.