Site-Logo
POSTER

ഖുർആൻ തന്നെയാണ് അനിഷേധ്യ തെളിവ്

feature image

قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِّمَّا يَجْمَعُونَ 

ഇമാം അസ്ഖലാനി(റ) വിന്റെ ശിഷ്യനും പ്രമുഖ മുഹദ്ധിസുമായ ഇമാം ഇബ്റാഹീം അന്നാജി(റ) പറയുന്നു: (ഹി:900)

وتبركوا بولادته وافرحوا بها فما ولّى التّرح ولا توالى الفرح إلا بطلعته السعيدة واسمعوا قول ربكم تبارك وتعالى ان كنتم تسمعون قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِّمَّا يَجْمَعُونَ )
كنز الراغبين العفاة للإمام الناجي المتوفى هـ ٩٠٠ ص : ٣٧,٣٦

തിരുനബി യുടെ ജന്മം കൊണ്ട് നിങ്ങൾ ബറക്കത്ത് എടുക്കുക. അവിടുത്തെ ജന്മം കൊണ്ട് നിങ്ങൾ സന്തോഷിക്കുക. നബി യുടെ പരിശുദ്ധമായ ഉദയം കൊണ്ടല്ലാതെ ഒരു സന്തോഷവും വന്നണഞ്ഞിട്ടില്ല. അവിടുത്തെ നേതൃത്വത്തില്ലാതെ ഒരാളും ഉന്നതയിൽ എത്തിയിട്ടില്ല. ഒരു പ്രയാസവും നീങ്ങിയിട്ടുമില്ല. വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞത് നിങ്ങൾ കേൾക്കുന്നില്ലേ.!? "അല്ലാഹുവിൻ് ഫള്ല് കൊണ്ടും റഹ്മത്ത് കൊണ്ടും വിശ്വാസികൾ സന്തോഷിച്ചു കൊള്ളട്ടെ" (യൂനുസ്:58)
(കൻസുർറാഗിബീൻ:36,37)

 യൂനുസ് സൂറത്ത് 58-ാം ആയത്തിലെ റഹ്‌മത് എന്നത് കൊണ്ടുദ്ദേഷം മുത്ത് നബി യാണെന്നാണ് ഇബ്നു അബ്ബാസ(റ) വിൻ്റെ തഫ്‌സീർ. അതായത് നബിയെ കൊണ്ട് സന്തോഷിക്കാൻ ഈ ആയത്ത് വ്യക്തമായ തെളിവാണ്.