Site-Logo
POSTER

ആരാണ് അഹ്ലുസ്സുന്ന!?

feature image

ഇമാം ഇബ്നു ഹജറുൽ ഹൈതമി ﵀ എഴുതുന്നു.

والمُرادُ بِالسُّنَّةِ ما عَلَيْهِ إماما أهْلِ السُّنَّةِ والجَمَاعَةِ الشَّيْخُ أَبُو الحَسَنِ الْأَشْعَرِيُّ وأبو منصور الماتريدي والبِدْعَةُ ما عَلَيْهِ فِرْقَةً مِن فِرَقِ المُبْتَدِعَةِ الْمُخَالِفَةِلاعتقادِ هَذَيْنِ الإمامَيْنِ وجَمِيعِ أتباعهما[الزواجر ١٦٥/١]

അഹ്ലുസ്സുന്ന കൊണ്ടുള്ള വിവക്ഷ,

അഹ്ലുസ്സുന്നയുടെ രണ്ട് ഇമാമീങ്ങളായ ഇമാം അഷ്അരി ﵀ വും ഇമാം മാതൂരിദീ ﵀ വും നില കൊണ്ട അഖീദയെ പിൻപറ്റുന്നവരാണ്.

(സവാജിർ:1/165)

ഇമാം സുബ്‌കി ﵀ വ്യക്തമായി പഠിപ്പിക്കുന്നു.

اعلم أن أبا الحسن لم يبدع رأيا ولم ينش مذهبا وإنَّما هُوَ مُقرر لمذاهب السلف مناضل عما كانت عَلَيْهِ صحابة رسول الله اللهم فالانتساب إِلَيْهِ إِنَّما هُوَ باعتبار أنه عقد على طريق السلف نطاقا وتمسك به وأقام الحجج والبراهين عَلَيْهِ فَصارَ المقتدى به في ذلك السالك سبيله في

طبقات الشافعية الكبرى للسبكي ٣٦٥/٣

الدلايل يُسمى أشعريا

അറിയുക! ഇമാം അശ്അരി ﵀ വിശ്വാസത്തിൽ പുതിയൊരു മദ്ഹബ് ഉണ്ടാക്കിയിട്ടില്ല. മറിച്ച് അദ്ദേഹം മുൻകാമികളായ സ്വഹാബത്തടക്കമുള്ള മഹാന്മാരുടെ വിശ്വാസങ്ങൾക്ക് ഒന്ന് കൂടി ശക്തി പകരുകയാണ് ചെയ്‌തിട്ടുള്ളത്‌. അശ്അരി ഇമാമിലേക്ക് ഈ അഖീദയെ ചേർത്തിപ്പറയാൻ കാരണം ഈ മഹത്തുക്കളുടെ ആദർശത്തിന് വിപരീതമായി ബിദ്അതുകാർ പ്രത്യക്ഷപ്പെട്ടപ്പോൾ അവർക്കെതിരെ തെളിവുകൾ നിരത്തി പ്രതിരോധം തീർത്തത് കൊണ്ടാണ്. അങ്ങനെ ഇമാം അശ്അരി ﵀ വിൻ്റെ ഈ മാർഗത്തെ പിൻതുടരുന്നവർ അശ്അരികൾ എന്ന് അറിയപ്പെട്ടു.