
സ്വഹാബത്ത് നബി ﷺ യെ കൊണ്ടും ഇബ്നു അബ്ബാസ് ﵁വിനെ കൊണ്ടും തവസ്സുൽ ചെയ്യുന്നു.
أنَّ عُمَرَ بنَ الخَطَابِ كَانَ إِذا قَحَطُوا اسْتَسْقَى بِالْعَبَّاسِ بنِ عَبْدِ المُطَّلِبِ فَقَالَ : اللَّهُمَّ إِنَّا كُنَّا نَتَوَسَّلُ إِلَيْكَ بِنَبِيِّنَا فَتَسْقِينَا وَإِنَّا نَتَوَسَّلُ إِلَيْكَ بِعَمِّ نَبِيِّنَا فَاسْقِنا قَالَ : فَيُسْقَوْنَ[صحيح البخاري: ۱۰۱۰,۳۷۱۰]
വരൾച്ച വരുന്ന സമയത്ത് ഉമർ ﵁ അബ്ബാസ് ﵁ വിനെ കൊണ്ട് മഴയെ തേടും. അവിടുന്ന് പറയും: അല്ലാഹുവേ ഞങ്ങൾക്ക് വരൾച്ച വരുന്ന സമയത്ത് ഞങ്ങൾ നിൻ്റെ നബിയെ കൊണ്ട് തവസ്സുലാക്കുകയും മഴ ലഭിക്കുകയും ചെയ്യാറുണ്ടായിരുന്നു.
ഇപ്പോൾ ഞങ്ങൾ നിന്നിലേക്ക് അബ്ബാസ് ﵁ വിനെ കൊണ്ട് തവസ്സുൽ ചെയ്യുന്നു. അത് കൊണ്ട് നീ മഴ നൽകേണമേ.
അങ്ങനെ മഴ ലഭിക്കുകയും ചെയ്യും.(ബുഖരി:1010)
വ്യക്തികളെ കൊണ്ട് തവസ്സുലാക്കൽ ഇപ്പോഴും വഹാബീ നിയമത്തിൽ തെറ്റാണ്.
വ്യക്തികളെ കൊണ്ട് ദുആ ചെയ്യിപ്പിക്കാനേ പാടുള്ളൂ എന്ന് വഹാബിസം ഈ ഹദീസ് കണ്ടിട്ടും വാദിക്കുന്നു