Site-Logo
POSTER

ഇസ്തിഗാസ; റസൂലിന്റെ വഫാത്തിന് ശേഷവും

feature image

 

ഇബ്നു കസീർ സ്വഹീഹായി ഉദ്ധരിക്കുന്ന സംഭവം.

وَقَالَ الْحَافِظُ أَبُو بَكْرِ الْبَيْهَقِيُّ : أَخْبَرَنَا ........ عَنْ أَبِي صَالِحٍ عَنْ مَالِكٍ قال: أصاب الناس قحط في زمن عُمَرَ بنِ الْخَطَابِ فَجَاءَ رَجُلٌ إِلَى قَبْرِ النَّبِيِّ ﷺ فَقَالَ: يَا رَسُولَ اللَّهِ اسْتَسْقِ اللهَ لِأُمَّتِكَ فَإِنَّهُمْ قَدْ هَلَكُوا فَأَتَاهُ رَسُولُ . الله ﷺ في المنام فقال: ايت عمر فأقره منى السلام وأخبرهم أنهم مسقون وقل له عليك بالكيس الكَيْسَ. فَأَتَى الرَّجُلُ فَأَخْبَرَ عُمَرَ فَقَالَ: يَا رب ما آلوا إِلَّا مَا عَجَزْتُ عَنْهُ. وَهَذَا إِسْنَادٌ صَحِيحٌ. [البداية والنهاية ٧/٩٢]

ഉമർ ﵁ ന്റെ കാലത്ത് കഠിനമായ വരൾച്ച ബാധിച്ചു. അന്ന് ഒരാൾ നബി ﷺ യുടെ ഖബറിനു സമീപം വന്നു പറഞ്ഞു. നബിയേ.. ഈ സമുദായത്തിനുമഴ ലഭിക്കുവാൻ അങ്ങ് റബ്ബിനോട് പ്രാർഥിക്കുക. നബി ﷺ സ്വപ്നത്തിൽ വന്നു അദ്ദേഹത്തോട് പറഞ്ഞു. നീ ഉമർ ﵁ നെ സമീപിച്ച് എൻ്റെ സലാം പറയുക. അവർക്ക് മഴ ലഭിക്കുമെന്ന് അറിയിക്കുക.ഭരണം കുറച്ച് മയത്തിലാക്കാനും പറയുക. അദ്ദേഹം ഉടൻ ഉമർ ﵁ നെ സമീപിച്ചു. പ്രസ്തുത സംഭവം വിവരിച്ചു കൊടുത്തു. ഉമർ ﵁ കരഞ്ഞുകൊണ്ട് പറഞ്ഞു. റബ്ബേ.. ഭരണത്തിൽ എന്നെകൊണ്ട് അശക്തമായതല്ലാതെ ഞാൻ ഒന്നും വീഴ്ച വരുത്തിയിട്ടില്ല. (അൽബിദായ:വന്നിഹായ് 7/92)

സ്വഹീഹായി ഉദ്ധരിച്ച മറ്റു ഗ്രന്ഥങ്ങൾ.

فتح الباري للعسقلاني ٢/٤٩٥] [ الإصابة للعسقلاني ٢١٦/٦] [المواهب اللدنية القسطلاني ٣٧٤/٣] [مصنف ابن أبي شيبة ٣٥٦/٦] [تاريخ ابن أبي خيثمة (۸۰/۲] [دلائل النبوة للبيهقي ٤٧/٧] [الاستيعاب لابن عبد البر ١١٤٩/٣] [ تاریخ دمشق لابن عساكر ٤٨٩/٥٦] [جامع الأحاديث للسيوطي ۳۸/۲٥] [الجوهر المنظم للهيتمي ] [ شفاء السقام للإمام السبكي ١٣٦]

ഈ വ്യക്തി ബിലാലുബ്‌നു ഹാരിസ് ﵁ എന്ന സ്വഹാബിയാണെന്ന് അസ്ഖലാനി ഇമാം ﵀.

أَنَّ الَّذِي رَأَى الْمَنَامَ الْمَذْكُورَ هُوَ بِلَالُ بْنُ الْحَارِثِ الْمُزَنِي أَحَدُ الصَّحَابَةِ [فتح الباري ٢/٤٩٦]