Site-Logo
POSTER

നിഷേധിക്കാനാകില്ല ആദം നബി ﵇ ൻ്റെ തവസ്സുൽ

feature image

 

- حَدَّثَنَا أَبُو سَعِيدٍ .... قالَ: قالَ رَسُولُ اللهِ ﷺ: " لَمَا اقْتَرَفَ آدَمُ الخَطِيئَةَ قَالَ: يَا رَبِّ أَسْأَلُكَ بِحَقِّ مُحَمَّدٍ لمَا غَفَرْتَ لِي فَقالَ اللهُ: يَا آدَمُ وكَيْفَ عَرَفْتَ مُحَمَّدًا وَلَمْ أَخْلُقُهُ قالَ: يا رَبِّ لِأَنَّكَ لَمَا خَلَقْتَنِي بِيَدِكَ ونَفَخْتَ فِي مِن رُوحِكَ رَفَعْتُ رَأْسِي فَرَأَيْتُ عَلَى قَواهِمِ العَرْشِ مَكْتُوبًا لا إِلَهَ إِلَّا اللَّهُ مُحَمَّدٌ رَسُولُ اللَّهِ فَعَلِمْتُ أَنَّكَ لَمْ تُضِفْ إلى اسْمِكَ إِلَّا أَحَبَّ الخَلْقِ إِلَيْكَ فَقَالَ اللهُ: صَدَقْتَ يَا آدَمُ إِنَّهُ لَأُحِبُّ الخَلْقِ إِلَى ادْعُنِي بِحَقِّهِ فَقَدْ غَفَرْتُ لَكَ وَلَوْلا مُحَمَّدُ ما خَلَقْتُكَ هَذَا حَدِيثُ صَحِيحُ الإِسْنَادِ»

നബി ﷺ പറഞ്ഞു: ആദം ﵇ ൽ നിന്ന് പിഴവ് ഉണ്ടായപ്പോൾ ആദം ﵇ ഇങ്ങനെ പ്രാർഥിച്ചു. നാഥാ, മുഹമ്മദ് നബി ﷺ യുടെ ഹഖ് കൊണ്ട് നീ എനിക്ക് പൊറുത്ത് തരണേ. അല്ലാഹു ചോദിച്ചു: "ആദം.. താങ്കളെങ്ങനെയാണ് മുഹമ്മദ് ﷺ യെ അറിഞ്ഞത് !?* ഞാൻ അവിടുത്തെ സൃഷ്ടിച്ചിട്ടില്ലല്ലോ!?" ആദം ﵇ പ്രതികരിച്ചു. "നാഥാ, നീ എന്നെ സൃഷ്ടിച്ചു ആത്മാവ് നൽകിയപ്പോൾ ഞാൻ തല ഉയർത്തിനോക്കി. അപ്പോൾ അർഷിൻ്റെ തൂണുകളിൽ "ലഇലാഹ ഇല്ലല്ലാഹ മുഹമ്മദുറസൂലുല്ല" എന്ന് എഴുതി വെച്ചതായി ഞാൻ കണ്ടു. നിൻ്റെ പേരിന്റെ കൂടെ നിനക്ക് ഏറ്റവും ഇഷ്ടമുള്ളവരെയല്ലാതെ ചേർക്കുകയില്ലെന്ന് ഞാൻ മനസ്സിലാക്കി. അല്ലാഹു പറഞ്ഞു: "അതെ താങ്കൾ സത്യമാണ് പറഞ്ഞത്: മുഹമ്മദ് ﷺ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിതന്നെ. അദ്ദേഹത്തിന്റെ ഹഖ് കൊണ്ട് നിങ്ങൾ എന്നോട് പ്രാർഥിക്കുക.

دلائل النبوة للبيهقي مخرجا ٤٨٨/٥ - القسطلاني المواهب اللدنية ٦٠٥/٣ . تاریخ دمشق لابن عساکر ٤٣٧/٧ * قصص الأنبياء۲۹/۱ ابن كثير - النجم الوهاج في شرح المنهاج ٥٥٨/٣ الدميري - مغنيالمحتاج ٢٨٤/٢ خطيب البغدادي

ഹാക്കിം ഈ ഹദീസ് ഉദ്ധരിച്ചു കൊണ്ട് പറയുന്നു  

«هَذَا حَدِيثُ صَحِيح الإسناد» [المستدرك ٦٧٢/٢]]

ലോകത്ത് ഒരൊറ്റ മുഹദ്ധിസും ഒരു ഇമാമും ഈ സംഭവം ശിർക്കോ അനാചാരമോ ആക്കിയിട്ടില്ല!