Site-Logo
POSTER

സലഫികൾ ദുർവ്യാഖ്യാനിക്കുന്ന ഹദീസിനെ ഇമാമീങ്ങൾ വിശദീകരിക്കുന്നു

feature image


لعن الله اليهود والنصارى اتخذوا قبور أنبيائهم مساجد

ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി(റ) ഫത്ഹുൽബാരിയിൽ ഈ ഹദീസ് വിശദീകരിക്കുന്നു.

لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا العنهم لـ ومنع المسلمين . عن مثل ذلك فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له ولا التوجه نحوه فلا يدخل في ذلك الوعيد (فتح الباري: ٢٧٥/٢)

ജൂത-നസ്വറാക്കൾ അവരുടെ അമ്പിയാക്കളെ പരിധിവിട്ട് ആദരിച്ച് അവരുടെ ഖബുറുകൽക്കു സുജുദു ചെയ്യുകയും നിസ്കാരത്തിൽ അതിനെ ഖിബലയാക്കി നിസ്‌കരിക്കുകയും അതിനെ ആരാധിക്കാൻ ബിംബമാക്കുകയും ചെയ്‌തപ്പോൾ അള്ളാഹു അവരെ ശപിക്കുകയും അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്ന് മുസ്ലിംകളെ വിലക്കുകയും ചെയ്തു. എന്നാൽ ഒരു മഹാൻ്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കൽ മാത്രം ലക്ഷ്യമാക്കി -മുകളിൽ സൂചിപ്പിച്ച പരിധിവിട്ട ആദരവല്ല- അദ്ദേഹത്തിന്റെ ചാരത്ത് ഒരു പള്ളി നിർമ്മിച്ചാൽ പ്രസ്‌തുത ഹദീസിൽ പരാമർശിച്ച മുന്നറിയിപ്പിൽ പെടുന്നതല്ല.
(ഫത് ഹുൽബാരി: 2/275)

ഈ ഹദീസിനെ ഇത് പോലെ വിശദീകരിച്ച ചില ഇമാമീങ്ങളും ഗ്രന്ഥങ്ങളും

 تحفة الأبرار شرح مصابيح السنة البيضاوي (ت (٦٨٥) ۲۵٧/١ - شرح المشكاة للطيبي ۹۳۷/۳ و الشمائل الشريفة للإما السيوطي ٣٧٥/١ إرشاد الساري للإمام القسطلاني ٤٦٧/٦ مرقاة المفاتيح للملا على القاري ٦٠١/٢ - فيض القدير للمناوي ٢٥١/٥ - شرح الزرقاني على الموطأ ٢٦٧/٤ تحفة الأحوذي ۲۲٦/٢ - فیض الباری ۵۸/۲