Site-Logo
POSTER

മഖ്ബറ നിർമ്മാണം കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ

feature image

 

ഷാഫിഈ മദ്ഹബിലെ ഏറ്റവും അവലംബ യോഗ്യ ഗ്രന്ഥമായ തുഹ്ഫയിലും നിഹായയിലും

وشَمِلَ عَدَمُ المَعْصِيَةِ القُرْبَةَ كَعِمَارَةِ المَسَاجِدِ وَلَوْ مِن و مِن كَافِرِ وقُبُورِ الأَنْبِيَاءِ والعُلَماءِ وَالصَّالِحِينَ لِمَا فِي ذَلِكَ مِن أَحْيَاءِ الزِّيَارَةِ وَالتَّبَرُّكِ بِها [نهاية المحتاج إلى شرح المنهاج ٤٢/٦] [تحفة المحتاج : ٥/٧]

തെറ്റായ കാര്യങ്ങൾക്ക് വേണ്ടി വസിയ്യത് പാടില്ലെന്ന് പറഞ്ഞതിൽ നിന്ന് നല്ല കാര്യങ്ങൾക്ക് വസ്വിയ്യത്ത് ചെയ്യാമെന്നായി. പള്ളികളും അമ്പിയാക്കൾ, സ്വാലിഹീങ്ങൾ, ഉലമാക്കൾ എന്നിവരുടെ ഖബറുകളും പരിപാലിക്കാൻ വസിയ്യത് ചെയ്യുന്നത് പോലെ, കാരണം: അത് കൊണ്ട് സിയാറത്ത് നിലനിർത്താനും ബറകത്ത് എടുക്കാനും സൗകര്യം ചെയ്യലുണ്ട്. (നിഹായതുൽ മുഹ്താജ്:6/42)

ഇമാം നവവി ﵀ രേഖപ്പെടുത്തുന്നു.

 م(فَرْعُ)يجُوزُ للمسلم والدمى الوَصِيَّةُ لِعِمارَةِ المَسْجِدِ الأقصى وغَيْرِهِ مِنَ المساجد ولِعِمارَةِ قُبُورِ الأنبياء والعُلَماءِ والصَّالِحِينَ لما فيها من إحْياءِ الزِيارَةِ والتَّبَرُّكِ بِها (روضة الطالبين -٦/٩٨)

 

ഒരു മുസ്ലിമിന് മസ്ജിദുൽ അഖ്സയും മറ്റുപള്ളികളും പരിപാലിക്കാൻ വേണ്ടിയും അംബിയാഅ്, ഉലമാഅ്, സ്വാലിഹീങ്ങൾ എന്നിവരുടെ ഖബറുകൾ പരിപാലിക്കാൻ വേണ്ടിയും വസിയ്യത് ചെയ്യാവുന്നതാണ്. അതിൽ സിയാറത്ത് നിലനിർത്തുക, തബറുകെടുക്കുക, തുടങ്ങിയവ ഉണ്ടായതിനു വേണ്ടി(റൗളത്തുത്വാലിബീൻ/ഇമാം നവവി ﵀:6/98)