
ഇബ്നു ഹജറുൽ ഹൈതമി(റ) പറയുന്നു.
فَيُسَنُّ لَها وَلَوْ شَابَّةً إِذْ لا خَشْيَةَ فِتْنَةٍ هُنا ويُفَرَّقُ بَيْنَ نَحْوِ العُلَمَاءِ والأَقَارِبِ بِأَنَّ القَصْدَ إِظْهَارُ تَعْظِيمِ نَحْوِ العُلَماءِ بِإِحْياءِ مَشاهِدِهِمْ وَأَيْضًا فَزُوَارُهُمْ يَعُودُ عَلَيْهِمْ مِنْهُمْ مَدَدُ أُخْرَوِى لا يُنْكِرُهُ إِلَّا المَحْرُومُونَ [تحفة المحتاج: ۲۰۱/۳]
മഹാന്മാരുടെ സിയാറത്ത് സ്ത്രീകൾക്കും സുന്നത്താണ്. കുടുംബക്കാരുടെ സിയാറത്ത് പറ്റില്ലെന്നും മഹാത്മാക്കൾ പോലുള്ളവരുടേത് പറ്റുമെന്നും പറയാൻ കാരണം: മഹാത്മാക്കളെ പോലുളളവരുടെ മഖാമുകൾ സിയാറത്ത് ചെയ്യൽ കൊണ്ട് അവരോടുള്ള ആദരവ് പ്രകടിപ്പിക്കുക എന്നതിനു പുറമേ മഹാത്മാക്കളെ സിയാറത്ത് ചെയ്യുന്നവരിലേക്ക് അവരിൽ നിന്ന് ആത്മീയമായ സഹായം ലഭിക്കുമെന്നതും കൂടിയാണ്. നന്മകളെ തടയുന്നവരല്ലതെ അതിനെ നിഷേധിക്കുകയില്ല. (തുഹ്ഫ:3/201)
ഹുജ്ജത്തുൽ ഇസ്ലാം ഇമാം ഗസ്സാലി (റ) രേഖപ്പെടുത്തുന്നു.
أما التقرب لمشاهد الأنبياء والأئمة عليهم الصلاة والسلام فإن المقصود منه الزيارة والاستمداد من سؤال المغفرة وقضاء الحوائج من أرواح الأنبياء والأئمة عليهم الصلاة والسلام والعبارة عن هذا الإمداد الشفاعة (المضنون به على غير أهله)
അമ്പിയാക്കളൂടെയും, ഇമാമുകളുടെയും മഖ്ബറകളിലേക്ക് വരുന്നതിന്റെ ലക്ഷ്യം അവരെ സിയാറത്ത് ചെയ്യുക, അവരിൽനിന്നു സഹായം പ്രതീക്ഷിക്കുക, മഗ്ഫിറത്ത്, മറ്റു ആവശ്യങ്ങൾ ചോദിക്കുക എന്നതാണ്. ഇതിന് ഷഫാഅത് എന്നാണ് പറയുക. (അൽ മള്മൂൻ:379)