
സ്വഹീഹുൽ ബുഖാരിയിൽ പല തവണ ആവർത്തിച്ച ഹദീസ്
أَنَّ عِتْبَانَ بْنَ مَالِكٍ كَانَ يَؤُمُ قَوْمَهُ وَهُوَ أَعْمَى وَأَنَّهُ أَعْمَى وَأَنَّهُ قَالَ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: يَا رَسُولَ إِنَّهَا تَكُونُ الظُّلْمَةُ وَالسَّيْلُ وَأَنَا رَجُلٌ ضَرِيرُ البَصَرِ فَصَلِّ يَا يَا رَسُولَ اللَّهِ فِي بَيْتِي مَكَانًا أتَّخِذُهُ أَ الله مُصَلَّى فَجَاءَهُ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: «أَيْنَ تُحِبُّ أَنْ أَصَلَّى» فَأَشَارَ إِلَى مَكَانٍ مِنَ البَيْتِ فَصَلَّى فِيهِ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ [ صحيح البخاري: ٤٢٤ ، ٦٦٧، ١١٨٦، ٥٤٠]
ഇത്ബാനുബ്നു മാലിക് (റ)മുത്ത് നബി(സ്വ) യോട് പറഞ്ഞു. നബിയേ.. എനിക്ക് കാഴ്ച ശക്തി കുറഞ്ഞു വാരുന്നുണ്ട്. അത്കൊണ്ടെന്റെ വീട്ടിൽ അങ്ങ് വന്നു നിസ്കരിച്ചു തരണം. എനിക്കിനി അങ്ങ് നിസ്കരിച്ച സ്ഥലം മുസ്വല്ലയാക്കാൻ വേണ്ടിയാണ്. അങ്ങനെ റസൂൽ വീട്ടിൽ വരികയും അവിടുന്ന് നിർദ്ദേശിച്ച സ്ഥലത്ത് നിസ്കരിക്കുകയും ചെയ്തു (ബുഖാരി: 424, 667, 1186, 5401)
ഇബ്നു ഹജറുൽ അസ്ഖലാനി(റ) വിശദീകരിക്കുന്നു.
وَفِيهِ التَّبَرُّكُ بِالْمَوَاضِعِ الَّتِي صَلَّى فِيهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَوْ وَطِئَهَا وَيُسْتَفَادُ مِنْهُ أَنَّ مَنْ دُعِيَ مِنَ الصَّالِحِين ليتبرك به أنه يُجيب إِذَا أَمِنَ الْفِتْنَةَ [فتح الباري: ٥٢٣/١]
നബി(സ്വ) നിസ്കരിച്ചതോ ചവിട്ടിയതോ ആയ സ്ഥലത്ത് ബറകത് എടുക്കാൻ ഈ ഹദീസ് തെളിവാണ്. സ്വാലിഹീങ്ങളെ തബറുക് എടുക്കാൻ വേണ്ടി ക്ഷണിച്ചാൽ മറ്റു ഫിത്നകൾ ഇല്ലെങ്കിൽ ആ ക്ഷണം സ്വീകരിക്കാമെന്നും ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം
وَفِيهِ اجْتِمَاعُ أَهْلِ الْمَحَلَّةِ عَلَى الْإِمَامِ أَوِ الْعَالِمِ إِذَا وَرَدَ منزل بعضهم ليستفيدوا مِنْهُ ويتبركوا بِهِ
ഇമാമോ ആലിമോ ഒരു വീട്ടിൽ വന്നാൽ ആ മഹല്ലിലെ ജനങ്ങൾ അദ്ദേഹത്തെ കൊണ്ട് തബറുക് എടുക്കാൻ ഒരുമിച്ചു കൂടണമെന്ന് ഈ ഹദീസ് തെളിയിക്കുന്നു. (ഫത്ഹുൽ ബാരി: 1/523)