
ബുഖാരി മുസ്ലിമിലെ ഹദീസ്
عَنْ عَائِشَةَ أَنَّ رَجُلًا أَتَى النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ : يَا رَسُولَ للهِ اللهِ إِ إِنَّ أُمِّي افْتُلِتَتْ نَفْسَهَا وَلَمْ تُوصِ وَأَظُنُّهَا لَوْ تَكَلَّمَتْ تَصَدَّقَتْ أَفَلَهَا أَجْرُ إِنْ تَصَدَّقْتُ عَنْهَا قَالَ: «نَعَمْ»
صحیح مسلم : ١٠٠٤] [صحيح البخاري: ۱۳۳۸, ۲۷۷۰]
ഒരാൾ നബി(സ്വ) യോട് പറഞ്ഞു: എന്റെ മാതാവ് പെട്ടെന്ന് മരിച്ചു. എന്തെങ്കിലും വസ്വിയ്യത്ത് ചെയ്യാൻ അവർക്ക് അവസരം ലഭിച്ചില്ല. വല്ലതും സംസാരിച്ചിരുന്നുവെ ങ്കിൽ എന്തെങ്കിലും അവർ ദാനം ചെയ്യുമായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു. ഇനി ഞാൻ അവർക്കുവേണ്ടി വല്ലതും ദാനം ചെയ്താൽ അവർക്ക് പ്രതിഫലം ലഭിക്കുമോ? നബി(സ്വ) പറഞ്ഞു: “അതെ.” ( ബുഖാരി :1004).മുസ്‌ലിം :1778,
ഇമാം നവവി(റ) വിശദീകരിക്കുന്നു.
وفي هَذَا الْحَدِيثِ أَنَّ الصَّدَقَةَ عَنِ الْمَيِّتِ تَنْفَعُ الْمَيِّتَ وَيَصِلُهُ ثَوَابُهَا وَهُوَ كَذَلِكَ بِإِجْمَاعِ الْعُلَمَاءِ
ഈ ഹദീസ് മയ്യിത്തിന് വേണ്ടിയുള്ള സ്വദഖ ഉപകരിക്കുമെന്നതിനും അതിന്റെ പ്രതിഫലം ലഭിക്കുമെന്നതിനും തെളിവാണ്. ഇതിൽ ഉലമാക്കൾ ഏകോപിച്ചിരിക്കുന്നു. (ശറഹ് മുസ്‌ലിം:7/90)
☞മുജാഹിദ് വിസ്‌ടം ഗ്രൂപ്പ് ഈ കഴിഞ്ഞ കൊറോണ സമയത്ത് ഫൈസൽ മൗലവി മുഖേന ഈ നിയമം അപ്ഡേറ്റ് ചെയ്‌തു പരിഷ്കരിച്ചു.
☞ഈ അപ്ഡേഷൻ ലഭിക്കാത്ത മറ്റു ഗ്രൂപ്പുകാർ മരിക്കും മുമ്പ് അതത് നേതാക്കളോട് ചോദിച്ചു വാങ്ങുക.