
ഇമാം ഷാഫി(റ) വിൻ്റെ ഉമ്മിൽ നിന്ന്
وأُحِبُّ لَوْ قُرِئَ عِنْدَ القَبْرِ ودُعِيَ لِلْمَيِّتِ [الأم للإمام الشافعي: ٣٢٢/١ ]
“ഖബ്റിനരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്തു മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു.“ (അൽ ഉമ്മ്. 1/322)
ഇമാം നവവി(റ) രിയാളുസ്വാലിഹീനിൽ എഴുതുന്നു.
قال الشافعي رحمه الله: ويُستحب أن يُقرأ عنده شيء من القرآن وإن ختموا القرآن عنده كان حسنا المجموع شرح المهذب ٢٩٤/٥] [رياض الصالحين :٣٧٠]
ഇമാം ശാഫിഈ(റ) പറഞ്ഞു. ഖബറിനു ചാരെ ഖുർആനിൽ നിന്നൽപ്പം ഓതൽ സുന്നത്താണ്. ഇനി അവിടെ വെച്ച് ഖുർആൻ മുഴുവൻ ഖത്മ് ചെയ്യുകയാണെങ്കിൽ അത് ഏറ്റവും നല്ലകാര്യമാണ്. (രിയാളുസ്വാലിഹീൻ:370)
_ഇമാംഷാഫി(റ) "മരണപ്പെട്ടവർക്കേണ്ടി ഖുർആൻ ഓതിയാൽ പ്രതിഫലം ലഭിക്കില്ല" എന്ന് പറഞ്ഞത് ഓതിയത് അവരിലേക്ക് ഹദിയ ചെയ്തു ദൂആ ചെയ്യാത്തതിനെ കുറിച്ചാണ്. മറ്റു മദ്ഹബുകളിൽ ഇങ്ങനെ ചെയ്യാതെ തന്നെ പ്രതിഫലം ലഭിക്കും. ഇത് ഉയർത്തിപിടിച്ചു അമൽ മുടക്കുന്ന ബിദ്അതുകാരുടെ തെറ്റിദ്ധരിപ്പിക്കലിൽ ആരും വഞ്ചിതരാവരുത്.!_