
ഇമാം റാസി(റ) തൻ്റെ തഫ്‌സീറിലെ നാല് സൂറത്തുകൾക്ക് അവസാനവും ആവർത്തിച്ച് എഴുതുന്നു.
وأنا أُوصِي مَن طَالَعَ كِتابي واسْتَفادَ ما فِيهِ مِنَ الفَوائِدِ النَّفِيسَةِ العَالِيَةِ أَنْ يَخُصَّ وَلَدِي ويَخُصَّنِي بِقِراءَةِ الفَاتِحَةِ وَيَدْعُوَ لِمَن قَدْ مَاتَ فِي غُرْبَةٍ بَعِيدًا عَنِ الإِخْوانِ والأب والأم بِالرَّحْمَةِ والمَغْفِرَةِ فَإِنِّي كُنْتُ أَيْضًا كَثِيرَ الدُّعَاءِ لِمَن فَعَلَ ذَلِكَ فِي حقى وصَلَّى اللَّهُ عَلَى سَيِّدِنا محمد وآله وصحبه تَسْلِيمًا كثيرا آمين والحمد الله رب العالمين مُحَمَّدِ
تفسير الرازي في : ١٩/٥٥ ؛ وفي ۱۷/۳۱۱؛ وفي ١٨/٥٢٣؛ وفي ١٨/٤١٥]
എന്റെ ഈ കിതാബ് വായിക്കുകയും ഇതിലുള്ള വിലമതിക്കാവുന്ന അറിവുകൾ മനസ്സിലാക്കുകയും ചെയ്യുന്നവരോട് ഞാൻ വസിയ്യത്ത് ചെയ്യുന്നു.
എനിക്കും എന്റെ മകനും പ്രത്യേകമായി നിങ്ങൾ ഒരു ഫാത്തിഹ ഓതുകയും എന്റെ മാതാപ്പിതാക്കൾ, കൂട്ടുകുടുംബക്കാർ തുടങ്ങിയവർക്ക് മഗ്ഫിറത്തിനു വേണ്ടി ദുആ ചെയ്യുകയും ചെയ്യണം. ഇപ്രകാരം എനിക്ക് വേണ്ടി ചെയ്യുന്നവരോട് ഞാൻ വളരെയധികം ദുആ ചെയ്യാൻ കടപ്പെട്ടിരിക്കുന്നു. (തഫ്സീറു റാസി:(17/311)(19/55)(18/523)(18/415)