
قَالَ رَسُولُ الله الله: «اقْرَءُوا عَلَى مَوْتَاكُمْ يَس»
“നിങ്ങളിൽ മരണപ്പെട്ടവരുടെ മേൽ യാസീൻ സൂറത്ത് ഓതുവീൻ”
أخرجه أبو داود (۳۱۲۱) • والنسائي السنن الكبرى» (۱۰۹۱۳) وأحمد (۲۰۳۰۱) الفتح الرباني ٤٥٠٢/٩ . حسن (۳۱۲۱) وابن ماجه (١٤٤٨) . صحيح ابن حبان ۳۰۰۲ . ۳ • الأذكار ١٩٢. شرح البخاري لابن الملقن أو ما حسن ١٥٣/٢٣ . صحيح الجامع الصغير ۸۹۱۸ الترغيب والترهيب ۳۱۹/۲ . إسناده صحيح أو . قاربهما عمل اليوم والليلة للنسائي ٥٨١/١ والحاكم : ٠٥٦٥/١ والبيهقي ٣٨٣/٣
ഇബ്നു ഹജറുൽ ഹൈതമി(റ) വിശദീകരിക്കുന്നു.
وَكَوْنُ الْمَيِّتِ لَا يُقْرَأُ عَلَيْهِ مَمْنُوعٌ لِبَقَاءِ إِدْرَاكِ رُوحِهِ فَهُوَ بِالنِّسْبَةِ لِسَمَاعِ الْقُرْآنِ وَحُصُولِ بَرَكَتِهِ لَهُ كَالْحَقِّ وَإِذَا صَحَ السَّلَامُ عَلَيْهِ فَالْقِرَاءَةُ عَلَيْهِ أَوْلَى [تحفة المحتاج: ٣/٩٣]
ഈ ഹദീസ് കൊണ്ട് മരണം ആസന്നമായവരുടെ ചാരത്ത് മാത്രമേ ഖുർആൻ ഓതാവൂ എന്ന് പറയുന്നത് ഒരിക്കലും ശരിയല്ല.! കാരണം, മരണശേഷവും ആത്മാവിന്റെ ജീവൻ അവശേഷിക്കുന്നുണ്ട്. ഖുർആൻ കേൾക്കുകയും അതിന്റെ ബറകത് ലഭിക്കുകയും ചെയ്യുന്ന വിഷയത്തിൽ മയ്യിത്തിന്റെ ആത്മാവ് ജീവിച്ചിരിക്കുന്നവരെ പോലെതന്നെയാണ്. മരിച്ചവരുടെ മേൽ സലാം ചൊല്ലുന്നത് സ്വഹീഹാകുമെങ്കിൽ ഖുർആൻ ഓതുന്നത് അവർക്ക് ലഭിക്കുമെന്നതിൽ സംശയമില്ല.! (തുഹ്ഫ:3/93)
ഈ ഹദീസിലെ മൗതാകും എന്ന പദത്തിന്റെ നേരെ അർത്ഥം മരണപ്പെട്ടവർ എന്നത് തന്നെയാണ്. അതിൽ ലോകത്ത് ഒരാൾക്കും തർക്കമില്ല!! പക്ഷെ, قراءة عليه എന്ന് അറബിയിൽ പ്രയോഗിക്കുന്നത് സാധാരണയിൽ ഖിറാഅത് കേൾക്കുന്നവർക്ക് മാത്രമാണ്. ഇത്കൊണ്ട് മാത്രം മരിച്ചവർക്ക് പ്രത്യക്ഷത്തിൽ കേൾവിയില്ലല്ലോ എന്ന ധാരണയിൽ ചില ഇമാമീങ്ങൾ ഇത് മരണം ആസന്നമായവർ എന്ന് വ്യാഖ്യാനിച്ചിട്ടുണ്ട്. അതിനുള്ള മറുപടിയാണ് ഇബ്നു ഹജറുൽ ഹൈതമി(റ) തുഹ്ഫയിൽ നൽകിയത്.
ഖിറാഅത് കേൾക്കുന്ന, അതിന്റെ ബറകത് ലഭിക്കുന്ന വിഷയത്തിൽ മയ്യിത്തും ജീവിച്ചിരിക്കുന്നവരും സമമാണ്. കാരണം: ഖബറിനുള്ളിൽ നിന്ന് സലാം പോലും കേൾക്കുമെങ്കിൽ അടുത്തിരുന്നുള്ള ഖിറാഅതിന്റെ കാര്യം പറയേണ്ടത്തുണ്ടോ!?