
نَعَمْ حَمَلَ جَمْعُ عَدَمَ الْوُصُولِ الَّذِي قَالَ عَنْهُ الْمُصَنِّفُ فِي شَرْحِ مُسْلِمٍ: إِنَّهُ مَشْهُورُ الْمَذْهَبِ عَلَى مَا إِذَا قَرَأَ لَا بِحَضْرَةِ الْمَيِّتِ وَلَمْ يَنْوِ الْقَارِئُ ثَوَابَ قِرَاءَتِهِ لَهُ أَوْ نَوَاهُ وَلَمْ يَدْعُ لَهُ
[ تحفة المحتاج: 7/74]
ഖുർആൻ പാരായണം മയ്യിത്തിലേക്ക് എത്തുകയില്ലെന്നെതാണ് ശാഫിഈ മദ്ഹബിൽ പ്രസിദ്ദമായ അഭിപ്രായമെന്ന് ഇമാം നവവി(റ) ശർഹു മുസ്ലിമിൽ പറഞ്ഞതിനെ കുറിച്ച് ഒരു കൂട്ടം പണ്ഡിതന്മാർ പറഞ്ഞത്, മയ്യിത്തിന്റെ ഹള്റത്തിൽ വെച്ച് പാരായണം ചെയ്യാതിരിക്കുകയോ ഖുർആൻ പാരായണം ചെയ്തവൻ അതിൻ്റെ പ്രതിഫലത്തെ മയ്യിത്തിനു കരുതാതിരിക്കുകയോ മയ്യിത്തിനു വേണ്ടി കരുതിയ രൂപത്തിൽ അവനു വേണ്ടി പ്രാർത്ഥിക്കാതിരിക്കുകയൊ ചെയ്യുമ്പോഴാണത്. (തുഹ്ഫ 7/74)