
ഇമാം നവവി (റ) യുടെ ഫതാവയിൽ നിന്ന്
2 - مسألة: مامعنى قوله تعالى: {قُلْ لَا يَعْلَمُ مَنْ فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّهُ} وقولَ النبي - صلى الله عليه وسلم -: "لا يَعْلَمُ مَا فِي غَدٍ إِلا اللَّهُ"، وأشباهِ هذا من القرآن والحديث مع أنه قد وقع علم ما في غد في معجزات الأنبياء صلوات الله عليهم وسلامه، وفي كرامات الأولياء رضي الله عنهم؟.
الجواب: معناه: لا يعلم ذلك استقلالًا وعلمَ إِحاطة بكل المعلومات إِلا الله؛ وأما المعجزات والكرامات فحصلت بإِعلام الله تعالى للأنبياء والأولياء، لا استقلالًا، وهذا -كما أنا نعلم- أن الشمس إِذا طلعت تبقى ستَّ ساعات أو نحوَها ثم تزول، ثم تبقى نحو ذلك ثم تغرب، ثم تبقى مثل مجموع ذلك أو نحوه ثم تطلع، وهكذا القول في القمر وغيره من الأمور التي يعلم وقوعها في المستقبل، وليس هو علم غيب علمناه استقلالًا، وإِنما علمناه بإجراء الله تعالى العادة به.
[فتاوى النووي , Page 241]
ചോദ്യം: ആകാശ ഭൂമിയിലെ മറഞ്ഞ കാര്യങ്ങൾ അല്ലാഹുവല്ലാതെ അറിയില്ലെന്ന് ഖുർആൻ പറയുന്നു. അത് പോലെ ഹദീസുകളിൽ നാളെ നടക്കാനിരിക്കുന്നത് അല്ലാഹു മാത്രമാണ് അറിയുകയെന്ന് നബി(സ്വ)യും പറയുന്നു.!? എന്നാൽ അമ്പിയാകളും ഔലിയാക്കളും മുഅ്ജിസത് കാറാമത്തിലൂടെ നാളെ നടക്കുന്ന മറഞ്ഞ കാര്യങ്ങൾ നിരവധി അറിഞ്ഞിട്ടുണ്ടല്ലോ.?
മറുപടി: അല്ലാഹു അല്ലാത്തവർക്ക് സ്വയം കഴിവ് കൊണ്ടും, മുഴുവൻ അറിവുകളുടെ ഇഹാത്വത് കൊണ്ടും ഒന്നും അറിയുകയില്ല എന്നതാണ് ഈ ആയത് ഹദീസുകളുടെ അർത്ഥം. കറാമത്തുകളും മുഅ്ജിസതുകളുമെല്ലാം അമ്പിയാ- ഔലിയാക്കൾക്ക് അല്ലാഹു അറിയിച്ചു കൊടുക്കൽ കൊണ്ടാണ് അവരറിയുന്നത്. അവരുടെ സ്വയം കഴിവ് കൊണ്ടല്ല! (ഫതാവന്നവവി:241)
മുഅ്ജിസത് കറാമത് അമ്പിയാ-ഔലിയക്കളുടെ ഇഷ്ടപ്രകാരവും സംഭവിക്കുമെന്ന് ഇമാം നവവി(റ) തന്നെ ശറഹ് മുസ്ലിമിൽ രേഖപ്പെടുത്തുന്നു. (ശറഹ് മുസ്ലിം:16/108)