Site-Logo
POSTER

ഇസ്തിഗാസ വഫാത്തിന് ശേഷവും

feature image

 

ഉസ്മാൻ(റ) വിൻ്റെ ഭരണകാലത്ത് ഒരാൾ ഖലീഫയുടെ സാന്നിധ്യത്തിൽ ആവശ്യത്തിന് വന്നപ്പോൾ അവിടെ നിന്ന് പ്രതേക പരിഗണന ലഭിച്ചില്ല! ഇത് കണ്ട ഉസ്‌മാൻ ബ്‌നു ഹുനൈഫ്(റ) അദ്ദേഹത്തോട് പള്ളിയിൽ പോയി വുളൂഅ് ചെയ്‌ത് രണ്ട് റക്‌അത് നിസ്കരിച്ച് ഇപ്രകാരം പറയാൻ കൽപ്പിച്ചു. "കാരുണ്യത്തിന്റെ നബിയായ മുത്ത് നബി(സ്വ)യെ കൊണ്ട് റബ്ബേ നിന്നിലേക്ക് ഞാനെന്റെ ആവശ്യം ബോധിപ്പിക്കുന്നു. മുത്ത്നബിയേ.. അങ്ങയെ കൊണ്ട് ഞാൻ എൻ്റെ റബ്ബിലേക്ക് എന്റെ ആവശ്യ നിർവഹണത്തിനായി മുന്നിട്ടിരിക്കുന്നു." ശേഷം നീ നിന്റെ ആവശ്യങ്ങൾ പറയുകയും വേണം. അദ്ധേഹം പറഞ്ഞതു പോലെ ചെയ്യുകയും ഉസ്‌മാൻ(റ) ഉടനെ അദ്ദേഹത്തെ പരിഗണിക്കുകയും ചെയ്തു. ആവശ്യം നിറവേറ്റിക്കൊടുക്കുകയും ചെയ്തു.

ഈ സംഭവം രേഖപ്പെടുത്തുന്ന ചില ഇമാമീങ്ങളും ഗ്രന്ഥങ്ങളും.

مشيخة يعقوب بن سفيان الفسوي ٩٤/١. المعجم الكبير للطبراني ۳۰/۹ . المعجم الصغير للطبراني ٣٠٦/١ الدعاء للطبراني ۳۲۰/۱ • معرفة الصحابة لأبي نعيم الاصبهاني ١٩٥٩/٤ - دلائل النبوة للبيهقي مخرجا ١٦٧/٦ الترغيب والترهيب للمنذري ۲۷۳/۱ - الترغيب في الدعاء لعبد الغني المقدسي ۱۰۸/۱ • مجمع الزوائد ومنبع الفوائد لنور الدين الهيثمي ۲۷۹/۲ • إمتاع الأسماع للمقريزي ۳۲۷/۱۱ - القول البديع السخاوي ۲۳۱/۱ • شرح سنن ابن ماجه للسيوطي - الخصائص الكبرى للسيوطي ٣٤٧/٢ وفاء الوفاء بأخبار دار المصطفى السمهودي ١٩٤/٤ سبل الهدى والرشاد لصالحي الشامي ٤٠٧/١٢ الدر المنضود لابن حجر الهيتمي ۲۸۲/۱

ഇബ്നു‌ തൈമിയ്യ പോലും ഇത് സ്വഹീഹാണെന്ന് സമ്മതിക്കുന്നു.

مجموع الفتاوى ۲۷۳/۱ - ابن تيمية . قاعدة جليلة في التوسل والوسيلة ٢٠٥/١]

വിശദമായി ചരിത്രവും രേഖയും Sunnahclub ടെലഗ്രാം ചാനലിൽ വായിക്കാം.