
ഇമാം സുബ്കി(റ) തന്റെ ശിഫാഉസ്സഖാമിൽ എഴുതുന്നു.
اعْلَمْ: أَنَّهُ يَجُوزُ وَيَحْسُنُ التَّوَسُّلُ وَالْإِسْتِغَاثَةُ وَالتَّشَفُعُ بِالنَّبِي إِلَى رَبِّهِ سُبْحَانَهُ وَتَعَالَى وجواز ذلك وحسنه من الأمور المعلومة لكل ذى دين المعروفة من فعل الأنبياء والمرسلين وسير السلف الصالحين والعلماء والعوام من المسلمين. ولم ينكر أحد ذلك من أهل الأديان ولا سمع به في زمن من الأزمان حتى جاء ابن تيمية فتكلم في ذلك بكلام يلبس فيه على الضعفاء الأغمار وابتدع ما لم يسبق إليه في سائر الأعصار . [ شفاء السقام للإمام السبكى]
അറിയുക! തീർച്ചയായും അല്ലാഹുവിലേക്ക് മുത്ത് നബി(സ്വ) യെ കൊണ്ടുള്ള തവസ്സുലും ഇസ്‌തിഗാസയും തശഫുഉം എല്ലാം അനുവദിനീയമാണ്, നല്ലതുമാണ്. ഇതെല്ലാം ഈ ദീനിൽ അമ്പിയാക്കളുടെയും മുൻഗാമികളായ സ്വാലിഹീങ്ങളുടെയും മുഴുവൻ മുസ്‌ലിമീങ്ങളുടെയും പ്രവർത്തനങ്ങളിൽ നിന്ന് അറിയപ്പെട്ടതാണ്. ഇബ്‌നു തൈതെമിയ്യ വരുന്നത് വരെ ഈ ദീനിൽ ഒരു കാലത്തും ആരും ഇതിനെ എതിർക്കുകയോ അങ്ങനെയൊരു വിശയം കേൾക്കുക പോലും ചെയ്‌തിട്ടില്ല! അങ്ങനെ അദ്ദേഹം പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം ഈ വിഷയത്തിൽ സംസാരിക്കുകയുണ്ടായി. ലോകത്തെവിടെയുമില്ലാത്ത ഒരു പുതിയ വാദം അദ്ദേഹം ഇസ്‌ലാമിൽ കടത്തിക്കൂട്ടി (ഷിഫാഉസ്സഖാം)
ഇമാം സുബ്കി(റ) ഈ എഴുതിയത് ശേഷം വന്ന നിരവധി ഇമാമീങ്ങൾ എടുത്തുദ്ധരിക്കുകയും സുബ്‌കി ഇമാമിനെ ശരിവെക്കുകയും ചെയ്യുന്നുണ്ട്. ഇബ്നു ഹജറുൽ ഹൈതമി(റ) തൻ്റെ ജൗഹറുൽ മുനള്ളമിലും ഇത് പോലെ ഇസ്‌തിഗാസയെ കുറിച്ച് തുറന്ന് എഴുതുന്നുണ്ട്.
വിശദമായി SunnahClub ടെലെഗ്രാം ചാനലിൽ വായിക്കാം.