
സുന്നികളെ മുശ്‌രികാക്കാൻ വ്യത്യസ്ത വഹാബീ ഗ്രൂപ്പുകൾ ഉണ്ടാക്കിയ ചില പ്രധാന നിയമങ്ങൾ
1 മനുഷ്യ കഴിവിനപ്പുറത്തുള്ളത് തേടുക
ആനയെ കൊണ്ട് മരത്തടി വലിപ്പിച്ചാൽ പോലും ശിർകാകും.
2 സൃഷ്ടി കഴിവിനപ്പുറത്തുള്ളത് തേടുക
മലക്ക് ജിന്ന് പോലുള്ളതിനോട് ചോദിച്ചാൽ ശിർക്കില്ല!
3 കാര്യകാരണ ബന്ധങ്ങൾക്കപ്പുറത്തുള്ള തേട്ടം
ജിന്നിനോട് ചോദിച്ചാൽ ശിർക്ക് ആകുന്നതും അല്ലാത്തതുമുണ്ട്.
4 അഭൗതിക സഹായ തേട്ടം
ജിന്നിനോട് തേടുന്നത് ശിർക്ക് തന്നെ (ജിന്ന് അഭൗതികമാണ്)
ഇന്ന് ഓരോ ഗ്രൂപ്പുകാരും അവരുടെ നിയമങ്ങൾ വെച്ചു കൊണ്ട് മറ്റു ഗ്രൂപ്പുകാരെ മുശ്‌രികാക്കുന്നു.
ഈ നിയമ പുസ്‌തകങ്ങൾ Sunnahclub ടെലെഗ്രാം ചാനലിൽ വായിക്കാം.
ഇതിൽ ഒരു നിയമം പോലും ഇസ്‌ലാമിക പ്രമാണങ്ങൾ കൊണ്ട് തെളിയിക്കാൻ സാധിക്കുകയില്ല! പ്രമാണ വിരുദ്ധമാണ്.
ഇസ്തിഗാസ = മുഅ്ജിസത് കറാമത് അടിസ്ഥാനത്തിൽ അമ്പിയാ/ഔലിയാക്കളോട് സഹായം ചോദിക്കുക.
പ്രമാണങ്ങളിൽ ഈ അർത്ഥത്തിലുള്ള സഹായ തേട്ടം നിരവധി കാണാൻ സാധിക്കും