Site-Logo
POSTER

തറാവീഹ് ഇമാം സുയൂഥി(റ) എന്ത് പറഞ്ഞു!?

feature image

 

സുയൂഥി ഇമാം തറാവീഹിൻ്റെ ചർച്ച തുടങ്ങുന്നത് തന്നെ ഇങ്ങനെ:

وَلَمْ يَثْبُتْ أَنَّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَّى عِشْرِينَ رَكْعَةً وَإِنَّمَا صَلَّى لَيَالِيَ صَلَاةً لَمْ يُذْكَرْ عَدَدُهَا ثُمَّ تَأَخَّرَ فِي اللَّيْلَةِ الرَّابِعَةِ

നബി(സ്വ) നിസ്കരിച്ച തറാവീഹ് 20 ആണെന്ന് വ്യക്തമായി സ്ഥിരപ്പെട്ടിട്ടില്ല. അവിടുന്ന് നിസ്‌കരിച്ച തറാവീഹിന്റെ എണ്ണം എത്രയാണെന്നത് എവിടെയും പറഞ്ഞിട്ടില്ല!

ശേഷം സുബ്കി ഇമാമിൽ നിന്ന് ഉദ്ധരിക്കുന്നു.

وَقَالَ السبكي فِي شَرْحِ الْمِنْهَاجِ: اعْلَمْ أَنَّهُ لَمْ يُنْقَلْ كَمْ صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ تِلْكَ اللَّيَالِيَ هَلْ هُوَ عِشْرُونَ أَوْ أَقَلَ قَالَ: وَمَذْهَبُنَا أَنَّ التَّرَاوِيحَ عِشْرُونَ رَكْعَةً لِمَا رَوَى الْبَيْهَقِيُّ وَغَيْرُهُ بِالْإِسْنَادِ الصَّحِيحِ عَنِ الـ السَّائِبِ بْنِ يَزِيدَ الصَّحَابِي رَضِيَ ا اللَّهُ عَنْهُ قَالَ: كُنَّا نَقُومُ عَلَى عَهْدِ . عمر رضی اللَّهُ عَنْهُ بِعِشْرِينَ رَكْعَةً وَالْوَتْرِ هَكَذَا ذَكَرَهُ الْمُصَنِّفُ وَاسْتَدَلَّ [الحاوي للفتاوي 1/417] 

ഇമാം സുബ്‌കി(റ) പറഞ്ഞു. നബി(സ്വ) ആ രാത്രികളിൽ നിസ്കരിച്ച തറാവീഹിന്റെ എണ്ണം ഇരുപത്തെന്നോ അതിൽ കുറവായോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല! നമ്മുടെ മദ്ഹബ് തറാവീഹ് 20 റക്അതാണെന്നതാണ്. ഉമർ(റ) വിൻ്റെ കാലത്ത് സ്വഹാബികൾ ഒന്നടങ്കം നിസ്കരിച്ചത് 20 റക്അതും പിന്നെ വിതറും ആണെന്ന് സ്ഥിരപ്പെട്ടത് കൊണ്ടാണ്. ഇപ്രകാരമാണ് ഇമാം നവവി(റ) തെളിവാക്കിയത്.(അൽ ഹാവീ ലിൽ ഫത്താവാ 1/417)