Site-Logo
POSTER

തറാവീഹ്: 11 വഹാബികൾക്ക് എവിടുന്ന് കിട്ടി?!

feature image

 

ഉത്തരവാദി ഇദ്ദേഹമാണ്.

നാസിറുദ്ധീൻ അൽബാനി (AD:1999) 1300 

വർഷങ്ങൾക്ക് മുമ്പുള്ള, നബി(സ്വ) യുടെയും സ്വഹാബത്തിന്റെയും അടുത്ത കാലഘട്ടത്തിലെ മദ്ഹബിന്റെ ഇമാമീങ്ങൾക്കൊന്നും തനിക്ക് കിട്ടിയ തറാവീഹിന്റെ ഹദീസ് കിട്ടിയിട്ടില്ലെന്നും അവർക്ക് കിട്ടിയ ഹദീസുകളൊന്നും ഞാൻ മനസ്സിലാക്കിയത് പോലെ മനസ്സിലാക്കിയിട്ടില്ലെന്നും ഇന്നലെ വന്ന അൽബാനി തൻ്റെ പുസ്‌തകത്തിൽ തട്ടിവിടുന്നു. (സ്വലാതുതറാവീഹ്:34/അൽബാനി)

ഇദ്ദേഹം തന്റെ കയ്യിൽ കിട്ടിയ വിത്റിന്റെ ഹദീസിൽ തൂങ്ങി തറാവീഹ് പതിനൊന്നിനേക്കാൾ കൂടുതൽ നിസ്കരിക്കൽ നിഷിദ്ധമാണെന്ന് വാദിക്കുന്നു.

എത്രയും നിസ്കരിക്കാമെന്ന് പറഞ്ഞ മറ്റു വഹാബീ മുഫ്തിമാരെ പോലും ഇദ്ദേഹം എതിർത്തു തള്ളുന്നു. മറ്റു സുന്നത്തുകൾ പോലെ ഇതും 11 ൽ കൂടരുതെന്ന് കണിശമാക്കുന്നു.

ഇദ്ദേഹത്തിന്റെ ഈ കിതാബും ഈ വാദങ്ങളും Sunnah Club ടെലിഗ്രാം ചാനലിൽ വിശദമായി വായിക്കാം.

• ശ്രദ്ധിക്കുക.! ഇദ്ദേഹത്തെ പോലുള്ള വഹാബീ മുഫ്തിമാരുടെ ഫത‌്വകൾ ഇന്ന് സുന്നികളുടെ വേഷം കെട്ടിയ കുട്ടി മൗലവിമാർ കേരളത്തിൽ ചിലവാക്കുന്നുണ്ട്. നാം പണ്ട് മുതലേ പഠിച്ചു ശാഫിഈ മദ്ഹബിനെ ഈ വ്യാജ മുഫ്തിമാർക്ക് വേണ്ടി അടിയറ വെച്ചു കൊടുക്കരുത്.!!