Site-Logo
POSTER

അദൃശ്യ ജ്ഞാനം,: നാളെ നടക്കാനിരിക്കുന്നത് അറിയില്ലെന്നോ!?

feature image

 

عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَى غَيْبِهِ أَحَدًا إِلَّا مَنِ ارْتَضَى مِن رَّسُولٍ .…[الجن ٣٧]

നാളെ നടക്കാനുള്ളത് നബി(സ്വ) അറിയുമെന്ന് കുട്ടികൾ പാടിയപ്പോൾ അത് നിർത്തി ബദ്രീങ്ങളുടെ മദ്ഹ് പാടാൻ നബി(സ്വ) കൽപിച്ച സംഭവത്തിന്റെ വ്യാഖ്യാനത്തിൽ വഹാബികൾ മുറിച്ചു പ്രചരിപ്പിക്കുന്നതിൻ്റെ ബാക്കി ഭാഗം.

ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:

صلى الله الغُيُوبِ بِإِعْلَامِ اللَّهِ تَعَالَى إِيَّاهُ لا يُخْبِرُ بِهِ مِنَ وساير ما كان النبي أَنَّهُ يَسْتَقِلُ بِعِلْمٍ ذَلِكَ كَمَا قَالَ تَعَالَى عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَى غَيْبِهِ أَحَدًا إِلَّا مَنِ ارْتَضى. [فتح الباري: ٢٠٣/٩]

നബി(സ്വ) തങ്ങൾ പറയാറുള്ള മറഞ്ഞ കാര്യങ്ങൾ മുഴുവൻ അല്ലാഹു അവിടുത്തേക്ക് അറിയിച്ചു കൊടുത്തത് കൊണ്ടാണ്. അത് നബി(സ്വ) യുടെ സ്വയം കഴിവ് കൊണ്ട് അറിയുന്നതല്ല!! കാരണംഅല്ലാഹു പറയുന്നു: മറഞ്ഞ കാര്യങ്ങൾ അവൻ അവന്റെ റസൂലിനെ പോലുള്ള അവൻ ഇഷ്ടപ്പെട്ടവർക്കല്ലാതെ അറിയിച്ചു കൊടുക്കുകയില്ല.! (ഫത്ഹുൽബാരി:3/203)

മുഅ്ജിസത് കറാമത്തിലൂടെ അമ്പിയാ ഔലിയാക്കൾക്ക് നാളെ നടക്കാനുള്ള കാര്യങ്ങൾ അറിയുന്നതാണ് (ഫത്താവാ നവവി:241)