Site-Logo
POSTER

വഫാതായ മുത്ത് നബിയിൽ(സ്വ)നിന്ന് ഖലീഫക്ക് ദാഹജലം

feature image

 

നിരവധി ചരിത്ര പണ്ഡിതർ സനദ് സഹിതം രേഖപ്പെടുത്തിയ സംഭവം

قَالَتْ: هَذَا مَاءً عَذْبٌ أَتَيْتُكَ بِه قَالَتْ: فَرَفَعَ رَأْسَهُ يَنْظُرُ إِلى الفَجْرِ فَقَالَ: إِنِّي أَصْبَحْتُ صَابِمًا، فَقُلْتُ: مِن أَيْنَ وَلَمْ أَرَ أَحَدًا أتاكَ بِطَعَامٍ ولا شَرابِ فَقَالَ: إِنَّ رَسُولَ اللَّهِ وَ اطَّلَعَ عَلَيَّ مِن هَذَا التَّقْفِ وَمَعَهُ دَلو مِن ماءٍ فَقَالَ: «اشْرَبْ يا عُثْمَانُ». فَشَرِبْتُ حَتَّى رَوِيتُ ثُمَّ قَالَ: «ازْدَدْ». فَشَرِبْتُ حَتَّى رَوِيتُ…

السنة لابن أبي عاصم ۵۹۳/۲ • تلخيص المتشابه للخطيب البغدادي: ٩٦/١ . تاریخ دمشق لابن عساكر ۳۸۸/۳۹ البداية والنهاية لابن كثير ۳۰۲/۱۰ المطالب العالية للعسقلاني ٦١/١٨. الخصائص الكبرى للسيوطي۲۰۹/۲ جامع الأحاديث السيوطي۱۲۷/۲۹ • سبل الهدى والرشاد للصالحي الشامي: ١٤٨/١٠

ഉസ്മാൻ(റ) വിനെ ശത്രുക്കൾ വീട്ടു തടങ്കലിൽ ഉപരോധിച്ചു വധിക്കുന്നതിന്റെ്റെ തലേ ദിവസം നടന്ന സംഭവം ഭാര്യ നാഇല(റ) വിവരിക്കുന്നു. ഉസ്‌മാൻ(റ) വിന് നോമ്പ് തുറക്കാനുള്ള വെള്ളത്തിനായി പലരെയും ഞാൻ സമീപ്പിച്ചു, അത്താഴ സമയം അയൽവാസികളിൽ നിന്നാണ് വെള്ളം ലഭിച്ചത്. മഹാനെ വിളിച്ചുണർത്തി വെള്ളം നൽകിയപ്പോൾ ഇന്നും താൻ നോമ്പ് കാരനാണെന്ന് പറഞ്ഞു കൊണ്ട് വെള്ളം നിരസിച്ചു. "ഒരു ഭക്ഷണവും ലഭിക്കാതെ നിങ്ങളെങ്ങനെ ഇന്നും നോമ്പ്കാരനായതെന്ന്"ഞാൻ ചോദിച്ചു.

ഉസ്മാൻ(റ) പറഞ്ഞു: "ഇന്നലെ ഈ വീടിൻ്റെ മട്ടുപ്പാവിലൂടെ മുത്ത് നബി(സ്വ) എൻ്റെ ചാരെ വന്നിരുന്നു. അവിടുത്തെ കയ്യിൽ ഒരു ബക്കറ്റ് വെള്ളവും ഉണ്ടായിരുന്നു. അവിടുന്ന് പറഞ്ഞു. "ഉസ്മാൻ..! ഇതിൽ നിന്ന് മതിവോളം കുടിച്ചോളൂ.." അങ്ങനെ ദാഹം തീരും വരെ ഞാൻ അതിൽ നിന്ന് കുടിക്കുകയുണ്ടായി. വീണ്ടും മുത്ത് നബി(സ്വ) എന്നോട് കുടിക്കാൻ ആവശ്യപ്പെടുകയും കുടിക്കുകയും ചെയ്‌തു."

ചരിത്രവും രേഖയും വിശദമായി Sunnah Club ടെലിഗ്രാം ചാനലിൽ വായിക്കാം.

ഈ മറഞ്ഞ നിലകുള്ള സഹായത്തിൽ വിശ്വസിക്കുന്നത് പോലും വഹാബി നിയമത്തിൽ കടുത്ത ശിർക്കല്ലേ?