
സൂറതു തൗബയിൽ മുനാഫിഖീങ്ങളുടെ പള്ളിയിൽ പോകരുത്.! പിന്നെ ഏത് പള്ളിയിൽ പോകണം!?
لَا تَقُمْ فِيهِ أَبَدًا لَمَسْجِدٌ أُسِّسَ عَلَى التَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ فِيهِ فِيهِ رِجَالٌ يُحِبُّونَ أَن يَتَطَهَّرُوا وَاللَّهُ يُحِبُّ الْمُطَهِّرِينَ )
“നിങ്ങൾ ആ പള്ളിയിൽ നിസ്കരിക്കരുത്. ആദ്യ സമയത് തന്നെ തഖ്‌വയുടെ പേരിൽ ശിലപാകിയ ഒരു മസ്ജിദുണ്ട്. അവിടെയുള്ളത് പുരുഷന്മാർ ആണ്.”
സൂറതുന്നൂറിൽ പള്ളിയുടെ സവിശേഷത പറയുന്നു.
فِي بُيُوتٍ أَذِنَ اللَّهُ أَن تُرْفَعَ وَيُذْكَرَ فِيهَا اسْمُهُ يُسَبِّحُ لَهُ فِيهَا بِالْغُدُوِّ وَالْتَاصَالِ ) رِجَالٌ لَّا تُلْهِيهِمْ تِجَارَةٌ وَلَا بَيْعٌ عَن ذِكْرِ اللَّهِ …
“രാവിലെയും വൈകുന്നേരവും പള്ളിയിൽ തസ്ബീഹ് ചൊല്ലുന്ന പുരുഷന്മാർ ഉണ്ട്”
*എന്ത് കൊണ്ട് ഖുർആനിൽ പള്ളിയെ പറഞ്ഞ ഭാഗത്തെല്ലാം പുരുഷന്മാർ എന്ന് പ്രത്യേകം എടുത്തു പറഞ്ഞു!?*
മുഫസ്സിരീങ്ങൾ വ്യാഖ്യാനിക്കുന്നു:
لَمَا قَالَ تَعالى: «رجال» وخَصَّهُمْ بِالذِّكْرِ دَلَّ عَلَى أَنَّ النِّسَاءَ لَا حَظٍّ لَهُنَّ فِي المَسَاجِدِ إِذْ لا جُمُعَةَ عَلَيْهِنَّ وَلا جَمَاعَةَ وأَنَّ صَلاتَهُنَّ فِي بُيُوتِهِنَّ أَفْضَلُ. [تفسير القرطبي: ٢٧٩/١٢]
"ഈ ആയതിൽ പുരുഷന്മാരെ പ്രത്യേകമായി പറയാൻ കാരണം സ്ത്രീകൾക്ക് പളളിയിൽ പ്രത്യേക അവസരമില്ലാത്തത് കൊണ്ടാണ്. കാരണം അവർക്ക് പളളിയിൽ ജുമുഅയും ജമാഅതും ഇല്ല! അവർക്ക് അവരുടെ വീടാണ് അതിന് ഉത്തമം." (തഫ്‌സീർ ഖുർതുബി:12/279)
• ഇതേ ആശയത്തിൽ വ്യാഖ്യാനിച്ച മറ്റു ചില മുഫസ്സിരീങ്ങൾ.
تفسير الرازي: ۳۹۷/۲٤ • تفسير البغوي : ٥١/٦ . تفسير الخازن : ۲۹۹/۳ تفسير النيسابوري: ١٩٩/٥ التفسير المظهري : ٥٤١/٦ . البيان في مقاصد القرآن : ۲۳۱/۹