
ഇമാം ശാഫിഈ ﵀ സ്വന്തം ഗ്രന്ഥത്തിൽ പറയുന്നു.
وَلَمْ نَعْلَمْ مِن أُمَّهَاتِ الْمُؤْمِنِينَ امْرَأَةً خَرَجَتْ إِلى جُمُعَةٍ ولا جَمَاعَةٍ فِي مَسْجِدٍ وأَزْواجُ رَسُولِ اللهِ صلى الله عليه وسلم بِمَكَانِهِنَّ مِن رَسُولِ اللَّهِ صلى الله عليه وسلم أولى بأداءِ الفَرابِضِ .
[اختلاف الحديث : ٦٢٤/٨]
മുത്ത് നബി ﷺ യുടെ ഭാര്യമാർ ആരും ജുമുഅക്കോ ജമാഅത്തിനോ ഒരു പള്ളിയിലേക്കും ഇറങ്ങിപ്പുറപ്പെട്ടതായി നമ്മൾ അറിയുകയില്ല!! നബി ﷺ യോടുള്ള അവരുടെ സ്ഥാനം കൊണ്ട് നോക്കുകയാണെങ്കിൽ അവരായിരുന്നു ജുമുഅ ജമാഅതിന് പുറപ്പെടാൻ കൂടുതൽ അർഹരായത്. (ഇഖ്തിലാഫുൽ ഹദീസ്/ഇമാം ശാഫിഈ(റ):8/624)
മുൻഗാമികളിൽ നിന്ന് ഒരാളും അവരുടെ ഭാര്യമാരോട് ജുമുഅക്കോ ജമാഅത്തിനോ രാത്രിയോ പകലോ പോകാനായി കല്‌പിച്ചതും എന്റെ അറിവിലില്ല!! അവർക്കതിൽ വല്ല ശ്രേഷ്‌ഠതയുമുണ്ടെങ്കിൽ മുൻഗാമികൾ പള്ളിയിൽ പോകാൻ കൽപ്പിക്കുമായിരുന്നു. എന്നല്ല, നബി ﷺ യിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത് തന്നെ "സ്ത്രീകൾക്ക് അവളുടെ വീടിൻ്റെ അകത്തളങ്ങളിൽ നിസ്‌കരിക്കലാണ്... പള്ളിയിൽ വരുന്നതിനേക്കാൾ ഉത്തമം. (ഇഖ്‌തിലാഫുൽ ഹദീസ് 8/624)
???? ഇമാം ശാഫിഈ ﵀ വിൻ്റെ ഈ ഗ്രന്ഥത്തിൽ ഇനിയും വിശാലമായി അവിടുന്ന് പറയുന്നുണ്ട്. Sunnah Club ടെലിഗ്രാം ചാനലിൽ വായിക്കാം.
???? സ്ത്രീകളെ പള്ളിയിൽ വലിച്ചു കൊണ്ടുവരാൻ ഇമാം ശാഫിഈ ﵀ വിന് ലഭിക്കാത്ത പ്രമാണം അടുത്ത കാലത്ത് വന്ന വഹാബികൾക്ക് കിട്ടിയെന്ന് ചിന്തിക്കാൻ മുസ്‌ലിമീങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്.