Site-Logo
POSTER

ഉറുക്കും ഏലസ്സും വഹാബികൾ സ്വയം മുശ്‌രികാവുന്നു.

feature image

 

വഹാബികൾ സുന്നികളെ മുശ്‌രികാക്കുന്ന ഹദീസ്

من علق تميمة فقد أشرك 

ആരെങ്കിലും ഏലസ്സ് കെട്ടിയാൽ അവൻ അല്ലാഹുവിൽ പങ്കുചേർത്തു."

വഹാബികൾ സ്വയം മുഷ്‌രികാവുന്ന മറ്റൊരു ഹദീസ്:

إِنَّ الرُّقَى وَالتَّمَابِمَ وَالتَّوَلَةَ شِرْكٌ

“തീർച്ചയായും മന്ത്രവും ഏലസ്സും മാരണവും ശിർക്കാണ്”

വഹാബീ നേതാവ് അൽബാനി പോലും ഈ ഹദീസ് സ്വഹീഹാക്കുന്നുണ്ട്.       

എന്താണ് ഈ ഹദീസുകൾ കൊണ്ടുളള ഉദ്ദേശ്യം!? ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു   

               .                   هَذَا كُلُّهُ فِي تَعْلِيقِ السَّمَائِمِ وَغَيْرِهَا مِمَّا لَيْسَ فِيهِ قُرْآنٌ وَنَحْوُهُ فَأَمَّا مَا فِيهِ ذِكْرُ اللَّهِ فَلَا نَهْيَ فيه فإنه إنما يجعل للتبرك به والتعوذ بأسمائه وذكره   (فتح الباري لابن حجر العسقلاني:  [١٤٢/٦] 

ഇത്തരത്തിലുള്ള മുഴുവൻ ഹദീസുകളും ഖുർആനും മറ്റു ദിക്റുകളും അടങ്ങിയ ഏലസ്സുകൾ അല്ലാത്തതിനെ കുറിച്ചാണ്. ഖുർആൻ, മറ്റു ദിക്റുകൾ അടങ്ങിയ ഏലസ്സിന് ഇസ്ലാമിൽ വിലക്കില്ല. അത് ബറകത്തിനും അതിലെ അസ്മാഉകൾ കൊണ്ട് കാവൽ ലഭിക്കാനും ശരീരത്തിൽ കെട്ടാവുന്നതാണ്. (ഫത്ഹുൽ ബാരി:6/142)