
ഇമാം ബുഖാരി(റ) വിന്റെ ശൈഖ് ഹാഫിള് ഇബ്നു അബീ ഷൈബ(റ) ഉദ്ധരിക്കുന്നു.
حَدَّثَنَا عَلِيُّ بْنُ جُبَيْرٍ عَنِ ابْنِ عَنِ الْحَكَمِ عَنْ سَعِيدِ بْنِ ابْنٍ أَبِي لَيْلَى مُسْهِرٍ عَنِ ابْنِ عَبَّاسٍ قَالَ إِذَا عَسِرَ عَلَى الْمَرْأَةِ وَلَدُهَا فَيَكْتُبُ هَاتَيْنِ الْآيَتَيْنِ وَالْكَلِمَاتِ فِي صَحْفَةٍ ثُمَّ تُغْسَلُ فَتُسْقَى مِنْهَا «بِسْمِ اللهِ لَا إِلَهَ إِلَّا هُوَ الْحَلِيمُ الْكَرِيمُ سُبْحَانَ اللَّهِ رَبِّ السَّمَوَاتِ السَّبْعِ وَرَبِّ الْعَرْشِ الْعَظِيمِ» (المصنف - لابن أبي شيبة: ٣٣٤٩٨)
ഇബ്നു അബ്ബാസ്(റ) പറയുന്നു: “പ്രസവിക്കാൻ വിഷമിക്കുന്ന സ്ത്രീക്ക് നിസാഅ് സൂറഃയിലെ 46-ാം ആയതും അഹ്ഖാഫ് സൂറഃയിലെ 35-ാം ആയതും മറ്റു ചില ദിക്റുകളും പാത്രത്തിൽ എഴുതി അത് കഴുകിയ വെള്ളം കുടിപ്പിക്കട്ടെ” (മുസ്വന്നഫ്:33498)
വഹാബീ നേതാവ് ഇബ്‌നു തൈമിയ്യു പോലും ഇത് അനുവദിനീയമാണെന്നും ഇമാം അഹ്മദ് ബ്നു ഹമ്പൽ(റ) ചെയ്തിരുന്നുവെന്നും രേഖപ്പെടുത്തുന്നുണ്ട്. (മജ്മൂഉൽ ഫതാവാ:19/64)