Site-Logo
POSTER

മദ്രസകൾ നല്ല ബിദ്അത്തും നബിദിനാഘോഷം ഏറ്റവും നല്ല ബിദ്അതുമാണ്

feature image

ഇമാം അബൂശാമ(റ) എഴുതുന്നു. (വഫാത്: ഹി.665)

فالبدع الحَسَنَة مُتَّفق على جواز فعلها والاستحباب لها ورجاء الثَّوَابِ لمن حسنت نيته فيها وهي كل مبتدع موافق القواعد الشريعة غير مُخالف لشَيْء مِنْهَا وَلَا يلزم من فعله مَحْذُور شَرْعِي وَذَلِكَ نَحْو بِنَاء المنابر والربط والمدارس وخانات السبيل وغير ذلك من من أنواع البر التي لم تعد في الصدر الأول... ومن أحسن ما ابتدع فِي زَمَانِنَا مِن هَذَا الْقَبِيل مَا كَانَ يفعل بِمَدِينَة اربل جبرها الله تَعَالَى كل عام فِي الْيَوْمِ المُوافق ليوم مولد النبي من الصدقات والمَعْرُوف واظهار الزِّينَة وَالسُّرُور فان ذلِكَ مَعَ مَا فِيهِ من الاحسان الى الفقراء مشعر بمحبة النبي وتعظيمه

الباعث على إنكار البدع والحوادث لأبو شامة : 23,24)

നല്ല ബിദ്അതുകൾ അനുവദനീയവും പുണ്യകർമവും പ്രതിഫലാർ ഹവുമാണെന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. ശരീഅ തിന്റെ നിയമങ്ങളോടൊരിക്കലും എതിരാവാത്ത സൽകർമ്മങ്ങ ളാണ് നല്ലബിദ്അത്. ദീനിൻ്റെ തുടക്ക കാലത്തില്ലാത്ത മദ്റസകളും സ്ഥാപനങ്ങളും നിർമ്മിക്കുന്നത് ഇതിനുദാഹരണങ്ങളാണ്. ഇക്കാലഘട്ടത്തിലെ ഏറ്റവും നല്ല ബിദ്അത് മുത്ത് നബി(സ) ജനിച്ച ദിവസത്തിൽ ചെയ്യുന്ന നന്മകളും സ്വദഖകളും അടങ്ങിയ അഴകാർന്ന സന്തോഷ പ്രകടനങ്ങളുമാണ്. കാരണം ഇതിൽ ഇത്തരം നന്മകൾക്ക് പുറമെ മുത്ത്നബി(സ)യെ അല്ലാഹു ലോക നേതാവായി നിയോഗിച്ചതിന് മുഅ്‌മിനീങ്ങൾ ചെയ്യുന്ന ശുക്റിൻ്റെ പ്രകടനമാണുള്ളത്.(അൽ ബാഇസ് അലാ ഇൻകാരിൽ ബിദഇ/ ഇമാം അബുശാമ:23,24)

ഇമാം നവവി(റ) വിൻ്റെ ഉസ്‌താദായ അബൂശാമ(റ)- ബിദ്അതുകളെ എതിർക്കാൻ വേണ്ടി രചിച്ച ഗ്രന്ഥമാണിത്.