
അസ്ഖലാനി ഇമാമിൻ്റെ സ്വന്തം കിതാബിൽ നിന്ന് വായിക്കാം
القصيدة الْمَعْرُوفَة بالبردة من نظم البوصيري : قرأتها على العلامة شمس الدين مُحَمَّد بن عَلى الغماري النَّحْوِى بِسَمَاعِهِ لَهَا على الْعَلامَة أثير الدين أبي حَيَّان عَنهُ وَكُتب إِلَيْنَا أَبُو الْخَيْر أَحْمد بن أبي سعيد العلائي عن تقي الدين ابي المحاسن يُوسُف بن عمر بن سالم سَمَاعًا عَنِ النَّاظِمِ سَمَاعًا
[معجم المفهرس لابن حجر العسقلاني: ١/٤١٥]
ഖസ്വീദത്തുൽ ബുർദഃ എന്ന പേരിൽ അറിയപ്പെടുന്ന ഇമാം ബൂസ്വീരി(റ) വിന്റെ കവിത ഞാൻ ശംസുദ്ധീൻ മുഹമ്മദ് ബ്നു അലിയ്യുൽ ഗിമാരി(റ)വിന് ചൊല്ലിക്കൊടുത്തു. അദ്ദേഹം ഇമാം ബൂസ്വൂരി(റ) വിന്റെ ശിഷ്യനായ പ്രസിദ്ധ മുഫസ്സിർ അബൂഹയ്യാൻ(റ)വിൽ നിന്നു ഖസ്വീദത്തുൽ ബുർദ കേട്ട സനദ് എനിക്ക് കൈമാറി. അബുൽ ഖൈർ അഹ്മദ്(റ) ഇമാം ബൂസ്വീരി(റ) വിലേക്കെത്തുന്ന സനദോടു കൂടെ ബുർദ എനിക്ക് എഴുതിത്തന്നു.
(മുഅ്ജമുൽ മുഫഹ്‌രിസ് :1/451)
► ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി(റ) വിലൂടെ ഈാം ബൂസ്വൂരി(റ) യിലേക്കെ ത്തുന്ന ബുർദയുടെ സനദുകൾ ഇമാം ഇബ്നു ഹജറുൽ ഹൈത്തമി(റ) അടക്കം ഉദ്ധരിക്കുന്നുണ്ട് (അൽ മിനഹുൽ മക്കിയ്യ:69)
► അസ്ഖലാനി ഇമാം തന്നെ തൻ്റെ ദുററുൽ കാമിനയിൽ ബുർദക്ക് വ്യാഖ്യാനങ്ങൾ കൊണ്ടും മറ്റും സേവനം ചെയ്ത നിരവധി മഹത്തുക്കളെ പരിചയപ്പെടുത്തുന്നുണ്ട്