Site-Logo
POSTER

നബിദിന ദിവസം മക്കയിൽ കണ്ട കാഴ്‌ച

feature image

 

ഇമാം മുഹമ്മദ് ഖുവാറസ്‌മി വിവരിക്കുന്നു.(ഹി.827)

وفي ليلة الحادى عشر من شهر ربيع الأول تجتمع خلق كثير من الرجال والنساء والصبيان في مولد النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ ويزورونه. وفي الليلة الثانية عشر أيضا يحضر ونجاورين والخطيب وجميع الخلق من الرجال والنساء الصغار والكبار من المكيين وغيره يأتون معهم بالشموع والقناديل والفوانيس يخطب الخطيب على المنبر ويذكر مولده صَلَّى اللَّهُ عَلَيْهِ وَسَلَّمَ علامته ثم يصلون التطوّعات ثم يخرجون فوجا فوجا ويتصدقون على الفقراء والمساكين ويضيفون المعارف والمجاورين والفقراء والصالحين. وفى يوم الثاني عشر بعد صلاة الصبح يفتحون باب الكعبة ويدخلها الناس ويصلون فيها ثم يخرجون فرقا فرقا من العلماء والمجاورين والمشايخ يمشون إلى مولد النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ فهو الموضع الذي ولد فيه رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ

റബീഉൽ അവ്വൽ 11ന് സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം ധാരാ ളമാളുകൾ തിരുജന്മ സ്ഥലത്ത് ഒരുമിച്ചു കൂടുകയും സന്ദർശിക്കുകയും ചെയ്യുന്നു. റബീഉൽ അവ്വൽ 12ന് പണ്ഡിതന്മാരും, ഫുഖഹാക്കളും, മുഅദ്ദിനുമാരും, ഖത്വീബുമാരുമടക്കം ധാരാളം ജനങ്ങൾ അവിടെ ഒരുമി ച്ചുകൂടിയിരുന്നു. വ്യത്യസ്ത രൂപത്തിലുള്ള വിളക്കുകളുമായാണവർ അവിടെ സന്ദർശിക്കുന്നത്. ഖത്തീബ് മിമ്പറിൽ കയറി തിരുനബി യുടെ മൗലിദിനെ പറ്റിയും ജന്മ അടയാ ളങ്ങളെ പറ്റിയും വിശദീകരിക്കുന്നു. അവിടെ വെച്ച് അവർ ധാരാളം നിസ്ക്കരിക്കുന്നു, സ്വദഖകൾ ചെയ്യുന്നു, ഭക്ഷണങ്ങൾ നൽകുന്നു, സൽകർമ്മങ്ങളിൽ വ്യാപൃതരാകുന്നു. പന്ത്രണ്ടിന് സുബഹി നിസ്കാരത്തിനു ശേഷം കഅ്ബയുടെ വാതിൽ തുറക്കുന്നു. അവിടെ വെച്ചുകൊണ്ട് നിസ്കരി ക്കുന്നു. ശേഷം പണ്ഡിത ന്മാരും മറ്റും തിരുജന്മസ്ഥലം സന്ദർശിക്കുന്നു. (ഇസാറത്തുതർഗീബ് / ഇമാം മുഹമ്മദ് ഖുവാറസ്‌മി 1/ 34)

 നൂറ്റാണ്ടുകളായി മക്കയിൽ നബിദിനാഘോഷം വിപുലമായി തന്നെ നടത്തിവരാറുണ്ടെന്നും വലിയ ഇമാമീങ്ങൾ അതിൽ പങ്കെടുക്കാറുണ്ടെന്നും നിരവധി ഇമാമീങ്ങളും ചരിത്രകാരന്മാരും കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്