
ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി(റ) വിവരിക്കുന്നു
وعمل المولد السلطاني على العادة فى اليوم الخامس عشر فحضره البلقيني والتفهني وهما معزولان وجلس القضاة المسفزون على اليمين وجلسنا على اليسار والمشايخ دونهم واتفق أن السلطان كان صائمًا فلما من السماط جلس على العادة مع الناس إلى إن فرغوا فلما دخل وقت المغرب صلوا ثم أحضرت سفرة لطيفة فاكل هو ومن كان صائما من القضاة وغيرهم (إنباء القمر بأبناء العمر ٤١٨/٣ - ابن حجر العسقلاني ( ت ٨٥٢ )
- പതിവായി നടത്തപ്പെടാറുള്ള രാജകീയ മൗലിദ് സദസ്സ് റബീഉൽ അവ്വൽ 15 ന് അരങ്ങേറി. ഇമാം ബുൽഖൈനി, തഫ്ഹന്നാ അടക്കമുള്ള വലിയ പണ്ഡിതർ പങ്കെടുത്തു. ഖാളിമാരും മുഫസ്സിരീങ്ങളും സദസ്സിൻ്റെ വലത് ഭാഗത്തും ഇവർ ഇടത് ഭാഗത്തും ഇരുന്നു. മറ്റു മശാഇഖുമാർ പിന്നിലും ഇരുന്നു. രാജാവും അന്ന് നോമ്പു കാരനായിരുന്നു. അദ്ധേഹം ജനങ്ങൾക്കൊപ്പം വിരിപ്പിൽ വന്നിരുന്നു. അങ്ങനെ വൈകുന്നേരം നോമ്പ് തുറക്കുന്നത് വരെ ആ മൗലിദ് മജിസ് തുടർന്നു. എല്ലവരും നിസ്‌കരിച്ചു ഭക്ഷണം കഴിച്ചു. (ഇൻബാഉൽ ഗുമർ- ഇമാം അസ്ഖലാനി: 3/418)
.
ഈ ഗ്രന്ഥത്തിൽ അസ്ഖലാനി ഇമാം തൻ്റെ കാലത്ത് വർഷാവർഷവും നടന്നുവരാ റുള്ള വിപുലമായ മൗലിദ് സദസ്സിനേയും അതിൽ പങ്കെടുക്കാറുള്ള മഹാത്മാക്ക ളെയും വ്യക്തമായി പരിചയപ്പെടുത്തുന്നുണ്ട്.
ഇമാം ബുൽഖൈനി(റ) അസ്ഖലാനി ഇമാമിൻ്റെ ഉസ്താദും ശൈഖുമാണ്.