
ഇമാം ഖസ്തല്ലാനി(റ) വിന്റെ പ്രശസ്‌ത ഗ്രന്ഥത്തിൽ നിന്ന്
ولا زال أهل السلام يحتفلون بشهر مولده ويعملون الولائم ويتصدقون في لياليه بأنواع الصدقات ويظهرون السرور ويزيدون في المبرات ويعتنون بقراءة مولده الكريم ويظهر عليهم من بركاته كل فضل عميم (المواهب اللدنية بالمنح المحمدية ٨٩/١ القسطلاني)
മുസ്ലിം സമൂഹം ഒന്നടങ്കം മുത്ത് നബി(സ്വ) യുടെ മീലാദിന്റെ മാസം ആഘോഷിക്കുന്നവരാണ്. അവർ ആ മാസം നല്ല ഭക്ഷണങ്ങൾ തയ്യാറാക്കും. രാത്രികളിൽ സ്വദഖകൾ ചെയ്യുകയും. സന്തോഷങ്ങൾ പ്രകടിപ്പിക്കുകയും നന്മകൾ വർദ്ധിപ്പിക്കുകയും ചെയ്യും. മൗലിദ് പാരായണത്തിനവർ പ്രാധാന്യം നൽകും. അത് കാരണം അവരിൽ എല്ലാ വിഷയങ്ങളിലും ബറകത് പ്രകടമായി കാണും. (മവാഹിബു ലദുൻയ: 1/89,90)
- ഇർശാദുസ്സാരി എന്ന സ്വഹീഹുൽ ബുഖാരിയുടെ വളരെ പ്രസിദ്ധമായ വ്യാഖ്യാനം രചിച്ച മഹാനാണ് ഇമാം ഖസ്തല്ലാനി(റ). അവിടുത്തെ പ്രസിദ്ധ ഗ്രന്ഥമായ ഈ മവാഹിബു ലദുൻയയിൽ വളരെ വിശാലമായി തന്നെ നബി ദിനാഘോഷത്തെ പ്രശംസിച്ചു സംസാരിക്കുന്നുണ്ട്