
الْجَوَابُ: عِنْدِي أَنَّ أَصْلَ عَمَلِ الْمَوْلِدِ الَّذِى هُوَ اجْتِمَاعُ النَّاسِ وَقِرَاءَةُ مَا تَيَسَّرَ مِنَ الْقُرْآنِ وَرِوَايَةُ الْأَخْبَارِ الْوَارِدَةِ فِي مَبْدَأَ أَمْرِ النَّبِي وَمَا وَقَعَ فِي مَوْلِدِهِ مِنَ الْآيَاتِ ثُمَّ يُمَدُّ لَهُمْ سِمَا يَأْكُلُونَهُ وَيَنْصَرِفُونَ مِنْ غَيْرِ زِيَادَةٍ عَلَى ذَلِكَ - هُوَ مِنَ الْبِدَعِ الْحَسَنَةِ الَّتِي يُثَابُ عَلَيْهَا صَاحِبُهَا لِمَا فِيهِ مِنْ تَعْظِيمِ قَدْرِ النَّبِي وَإِظْهَارِ الْفَرَحِ وَالِاسْتِبْشَارِ بِمَوْلِدِهِ الشَّرِيفِحسن المقصد في عمل المولد الحاوى للفتاوى : (١/٢٢١,٢٢٢))
നബിദിനാഘോഷത്തിന് ദീനിൽ അടിസ്ഥാനമുണ്ടോ എന്ന ചോദ്യത്തിന് ഇമാം സുയൂഥി(റ) നൽകിയ മറുപടിയിൽ നിന്ന്:
നബിദിനാഘോഷത്തിൻ്റെ അടിസ്ഥാനമായുള്ളത് ജനങ്ങൾ ഒരുമിച്ചു കൂടുക, ഖുർആൻ ഓതുക, നബി(സ്വ) യുടെ ജന്മ സമയ ത്തുണ്ടായ അത്ഭുതങ്ങൾ ഉൾക്കൊള്ളിച്ച മൗലിദ് പാരായണം ചെയ്യുക, എന്നിട്ട് ഭക്ഷണം വിതരണം ചെയ്യുക തുടങ്ങി ശറഇന് വിരുദ്ധമല്ലാത്ത കാര്യങ്ങൾ ചെയ്‌തു പിരിയുക എന്നിവ ഉൾക്കൊ ണ്ടതാണ്. ഇതെല്ലാം ദീനിൽ പ്രതിഫലം ലഭിക്കുന്ന നല്ല ബിദ്അതു കളിൽ പെട്ടതാണ്. കാരണം ഇത് കൊണ്ട് മുത്ത്നബി(സ്വ)യെ ബഹുമാനി ക്കലും അവിടുത്തെ മഹത്തായ ജന്മദിനം കൊണ്ട് സന്തോഷം പ്രകടിപ്പിക്കലുമാണ് ലക്ഷ്യമാക്കുന്നത്.
(അൽ ഹാവീ ലിൽ ഫതാവാ: 1/221,222)
- നബിദിനത്തിന്റെ തെളിവുകളെ കുറിച്ച് ഇമാം സുയൂഥി(റ) ഈ രിസാലയിൽ പേജുകളോളം സംസാരിക്കുന്നുണ്ട്. ഇന്നത്തെ ബിദ്അതുകാർ ഉന്നയിക്കാ റുള്ള എല്ലാ ചോദ്യങ്ങൾക്കും ദീനിൻ്റെ അടിസ്ഥാന തത്വങ്ങൾ കൊണ്ടും പ്രമാണങ്ങൾ നിരത്തിയും ഇതിൽ അവിടുന്ന് മറുപടി നൽകുന്നുണ്ട്.