Site-Logo
POSTER

തിരുജന്മത്തിൽ സന്തോഷിച്ചു അബൂലഹബിനും ഇളവ്

feature image

 

*

സ്വഹീഹുൽ ബുഖാരിയിൽ നിന്ന് വായിക്കാം

كَانَ أَبُو لَهَبٍ أَعْتَقَهَا فَأَرْضَعَتِ النَّبِيَّ فَلَمَّا مَاتَ أَبُو لَهَبٍ أُرِيَهُ بَعْضُ أَهْلِهِ بِشَرِّ حِيبَةٍ قَالَ لَهُ: مَاذَا لَقِيتَ. قَالَ أَبُو لَهَبٍ: لَمْ أَلْقَ بَعْدَكُمْ غَيْرَ أَنِّي سُقِيتُ فِي هَذِهِ بِعَتَاقَتِي ثُوَيْبَةَ

നബി ജനിച്ചതിൽ സന്തോഷിച്ച് കൊണ്ട് അബൂലഹബ് തന്റെ അടിമയായ സുവൈബയെ മോചിപ്പിച്ചു. അബൂലഹബിന് ഇക്കാര ണത്താൽ ശിക്ഷകൾക്കിടയിൽ വെള്ളം ലഭിക്കുന്നുണ്ടെന്ന് പിന്നീട് അദ്ധേഹത്തിൻ്റെ കുടുംബക്കാർ സ്വപ്‌നത്തിൽ ദർശിക്കുകയുണ്ടായി.
(സ്വഹീഹുൽ ബുഖാരി:5101)

ഇമാം ഇബ്നു നാസിറുദ്ധീനു ദിമിഷ്ഖി ചൊല്ലുന്നു (ഹി:837)

وَتَبَّتْ يَدَاهُ فِي الْجَحِيمِ مُخَلَّدَا يُخَفِّفُ عَنْهُ لِلسُّرُورِ بِأَحْمَدَا بِأَحْمَدَ مَسْرُورًا وَمَاتَ مُوَحِدًاإذَا كَانَ هَذَا كَافِرًا جَاءَ ذَمُّهُ أتَى أَنَّهُ فِي يَوْمِ الِاثْنَيْنِ دَائِمًا فَمَا الظَّنُّ بِالْعَبْدِ الَّذِى كَانَ عُمْرُهُ

കാഫിറായി നരകത്തിൽ ശാശ്വതനായ അബൂലഹബിന് ശിക്ഷയിൽ ഇളവ് ലഭിക്കുന്നുവെങ്കിൽ ജീവിതകാലം മുഴുവൻ മുസ്ലിമായി ജീവിച്ച് തിരുനബിയെ കൊണ്ട് സന്തോഷിക്കുന്നവർക്ക് ലഭിക്കുന്ന പ്രതിഫലം എത്രയായിരിക്കും. (അൽ ഹാവീ ലിൽ ഫതാവാ:1/230)

ഈ സ്വപനം കണ്ടത് ഇബ്നു അബ്ബാസ് ആണ്. (അൽ ബിദായ വന്നിഹായ:2/332)

  •  മുത്ത് നബി(സ്വ)യുടെ ജനനത്തിൽ സന്തോഷിച്ചതിൽ വലിയ മഹത്വമുണ്ടെന്ന് അറിയിക്കുന്ന ഖുർആൻ കഴിഞ്ഞാൽ ഏറ്റവും സ്വീകാര്യമായ ഗ്രന്ഥമായസ്വഹീഹുൽ ബുഖാരിയിലുള്ള ഈ സംഭവത്തെ പോലും സ്വപ്നക്കഥയെന്ന് പറഞ്ഞു കൊണ്ട് തള്ളിക്കളയാറാണ് ഇന്നത്തെ ബിദ് അതുകാരുടെ പതിവ്. ഈ സംഭവം ഉദ്ധരിച്ച ഇമാം ബുഖാരി(റ) ഇവർക്ക് എന്തടിസ്ഥാനത്തിലാണ് വിശ്വസ്തനാവുക?!
  •  

 

 

  •