Site-Logo
POSTER

മക്കയിലെ നബിദിന കാഴ്ചകൾ എത്ര മനോഹരം!

feature image

*

ഇബ്നു ജുബൈർ(റ) കണ്ട കാഴ്‌ച അവിടുന്ന് വിവരിക്കുന്നു (ഹി 540-614)

ومن مشاهدها الكريمة أيضا مولد النبى الله والتربة الطاهرة التي هي أول تربة مست جسمه الظاهر بني عليها مسجد لم ير أحفل بناء منه أكثره ذهب منزل به والموضع المقدس الذي سقط فيه ساعة الولادة السعيدة المباركة التي جعلها الله رحمة للأمة أجمعين محفوف بالفضة. فيا لها تربة شرفها الله بأن جعلها مسقط أطهر الأجسام ومولد خير الأنام صلى الله عليه وعلى آله وأهله وأصحابه الكرام وسلم تسليما يفتح هذا الموضع المبارك أي . منزل النبي فيدخله الناس كافة متبركين به في شهر ربيع ا الأول ويوم الاثنين . منه لأنه شهر مولد النبي ﷺ وفي اليوم المذكور ولد الله وتفتح المواضع المقدسة المذكورة كلها. وهو يوم مشهود بمكة دائما."( كتاب رحلة ابن جبير الأندلسيص ٩٢.٩٣)

മക്കയിലെ കാഴ്ചകളിൽ വളരെ പവിത്രമായതായിരുന്നു നബി തങ്ങൾ ജനിച്ച സ്ഥലം. പുണ്യ നബിയുടെ തിരുശരീരം സ്പർശിച്ച ആ പരിശുദ്ധ മണ്ണ്അതിനു മുകളിൽ ഇപ്പോൾ മനോഹരമായ ഒരു പള്ളി നിർമ്മിച്ചിരിക്കുന്നു. അതിനേക്കാൾ പ്രൗഢിയുള്ള ഒരു ബിൽഡിങ്ങും അവിടെ കാണാനാകില്ല. അതിൻറെ അധികഭാഗവും സ്വർണം പിടിപ്പിക്കപ്പെട്ടതാണ്നബി തങ്ങൾ പിറന്നുവീണ സ്ഥലം വെള്ളി കൊണ്ട് ആവരണം ചെയ്തിരിക്കുന്നു. ഹോ.! എന്തൊരു പവിത്രതയുള്ള മണ്ണ് കാരണം: ഹബീബിൻ്റെ തിരു ശരീരം ആദ്യമായി സ്പർശിച്ചതിലൂടെ അല്ലാഹു ഈ മണ്ണിനെ എത്ര പവിത്രമാക്കിയി രിക്കുന്നു.!! 'റബീഉൽ അവ്വൽ മാസത്തിലും ആ മാസത്തിലെ തിങ്കളാഴ്ച ദിവസങ്ങളിലും ഈ അനുഗ്രഹീത സ്ഥലം, അതായത് പ്രവാചകന്റെ ഭവനം, തുറന്ന് ബറക്കത്ത് എടുക്കാൻ വേണ്ടി എല്ലാ ആളുകളും അതിൽ പ്രവേശിക്കും. കാരണം അത് പുണ്യ നബി (സ) പിറന്ന മാസമാണ്. നബി തങ്ങൾ ജനിച്ച പ്രസ്തുത ദിവസത്തിൽ മക്കയിലെ പുണ്യസ്ഥലങ്ങളെല്ലാം തുറക്കപ്പെടുന്നത് പതിവായിരുന്നു. മക്കയിൽ ഇത് ഒരു മഹത്തായ ദിവസമാണ്.' (രിഹ്ലത്തു ഇബ്നു ജുബൈർ:92,93)

 മക്കയിൽ നൂറ്റാണ്ടുകൾ നബിദിനാഘോഷം നടന്നിട്ടും വഹാബിസത്തിന് മുമ്പ് ഒരൊറ്റ ഇമാമും ഇതിനെ എതിർത്തതായി കാണാനാകില്ല.