Site-Logo
POSTER

ഈ അനുഗ്രഹത്തിന് നന്ദി പറയാൻ സ്വഹാബത്ത് സംഗമിക്കുന്നു.

feature image

*

أَخْبَرَنَا سَوَّارُ بْنُ عَبْدِ اللَّهِ قَالَ حَدَّثَنَا مَرْحُومُ بْنُ عَبْدِ الْعَزِيزِ عَنْ أَبِي نَعَامَةَ عَنْ أَبِي عُثْمَانَ النَّهْدِيَ عَنْ أَبِي سَعِيدٍ الْخُدْرِي قَالَ قَالَ مُعَاوِيَةُ رَضِيَ اللَّهُ عَنْهُ إِنَّ رَسُولَ اللهِ صلى الله عليه وسلم خَرَجَ عَلَى حَلْقَةٍ - يَعْنِي مِنْ أَصْحَابِهِ - فَقَالَ " مَا أَجْلَسَكُمْ " . قَالُوا جَلَسْنَا نَدْعُو اللَّهَ وَنَحْمَدُهُ عَلَى مَا هَدَانَا لِدِينِهِ وَمَنَّ عَلَيْنَا بِكَ . قَالَ " اللَّهِ مَا أَجْلَسَكُمْ إِلا ذَلِكَ " . قَالُوا اللَّهِ مَا أَجْلَسَنَا إِلا ذَلِكَ . قَالَ " أَمَا إِنِّي لَمْ أَسْتَحْلِفْكُمْ تُهَمَةً لَكُمْ وَإِنَّمَا أَتَانِي جِبْرِيلُ عَلَيْهِ السَّلَامُ فَأَخْبَرَنِي أَنَّ اللَّهَ عَزَّ وَجَلَّ يُبَاهِي بِكُمُ الْمَلَائِكَةَ " .

مسند أحمد 50/28 أحمد بن حنبل (ت) (241) سنن النسائي : 249/8 المعجم الكبير للطبراني 311/19 الطبراني (ت (360) الإمام البيهقي شعب الإيمان 2/70

സ്വഹാബത്തിന്റെ ഒരു മജ്ല‌ിസിലേക്ക് മുത്ത് നബി കയറിവന്നു ചോദിച്ചു: “നിങ്ങൾ എന്തുദ്ദേശത്തിലാണ് ഇവിടെ കൂടിയിരിക്കുന്നത്.?” സ്വഹാബത്ത് ഒന്നടങ്കം പറഞ്ഞു. “നബിയേ... ഞങ്ങൾക്ക് ഹിദായത്ത് ലഭിച്ചതിനും, അങ്ങയെകൊണ്ട് അല്ലാഹു ഞങ്ങൾക്ക് അനുഗ്രഹം ചെയ്തതിന്റെ പേരിലും റബ്ബിന് സ്തുതി പറയാനും ദുആ ചെയ്യാനും വേണ്ടിയാണ് ഞങ്ങൾ ഒരുമിച്ചു കൂടിയത്." നബി ചോദച്ചു. “അത് മാത്രമാണോ നിങ്ങളുടെ ലക്ഷ്യം?" സ്വഹാബത്ത് പറഞ്ഞു. അതെ, മറ്റൊരു ലക്ഷ്യവുമില്ല നബിയേ.. നബി പറഞ്ഞു “നിങ്ങളെ തെറ്റിദ്ധരിച്ചത് കൊണ്ടല്ല ഇങ്ങനെ ചോദിച്ചത്. തീർച്ചയായും ജിബ് രീൽ(അ) എന്നോട് ഇങ്ങിനെ അറിയിച്ചു. "തീർച്ചയായും മലക്കുകളുടെ അരികിൽ അല്ലാഹു നിങ്ങളെ കൊണ്ട് അഭിമാനം പറയുകയാണ്” 

അഹ്മദ് (16835) നസാഈ(5426) ത്വബ്റാനി(701) ബൈഹഖി(529)

വഹാബീ നേതാവ് അൽബാനി പോലും ഈ ഹദീസ് സ്വഹീഹെന്നു പറയുന്നുണ്ട്.

മുത്ത് നബിയെ കൊണ്ട് റബ്ബ് നൽകിയ അനുഗ്രഹത്തിന് നന്ദിപറയലാണ് മൗലിദിന്റെ ആത്യന്തിക ലക്ഷ്യമെന്നത് മൗലിദുകളുടെ തുടക്കത്തിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.